ഫോക്സ് വാഗണ്‍ പോളോയുടെ ഉല്‍പ്പാദനം നിര്‍ത്തുന്നു
രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് മോഡലുകളിലൊന്നായ ഫോക്സ് വാഗണ്‍ പോളോയുടെ ഉല്‍പ്പാദനം നിര്‍ത്തുന്നു. താമസിയാതെ പോളോയുടെ ഇന്ത്യയിലെ ഉല്‍പ്പാദനം ഫോക്സ് വാഗണ്‍ അവസാനിപ്പിക്കുമെന്നാണ് വിവരം. ഇതുവരെ 2.5 ലക്ഷത്തിലധികം പോളോകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. രാജ്യത്ത് ഫോക്സ് വാഗണ്‍ ഏറ്റവും കൂടുതല്‍ വിറ്റ മോഡലും ഇതുതന്നെ.
1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുമായി 2010ല്‍ ആണ് ഫോക്സ് വാഗണ്‍ പോളോ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ ഫോക്സ് വാഗണ്‍ മോഡലെന്ന പ്രത്യേകതയുമായെത്തിയ പോളോ വളരെ വേഗം ജനങ്ങളുടെ പ്രിയ വാഹനമായി മാറി. 2013ല്‍ എത്തിയ പോളോ ജിടി ടിഎസ്ഐ വേരിയന്റിന് ആരാധകരേറയാണ്. 12 വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന ഡിസൈനും വില്‍പ്പനയിലെ ഇടിവുമാണ് പോളോയെ പിന്‍വലിക്കാന്‍ ഫോക്സ് വാഗണെ പ്രേരിപ്പിച്ച ഘടകം.
ബിഎസ് 6 പരിഷ്കാരങ്ങളുടെ ഭാഗമായി 2020 മാര്‍ച്ചിലാണ് പോളോയ്ക്ക് അവസാനമായി കമ്പനി മാറ്റങ്ങള്‍ വരുത്തിയത്. അന്ന് ഡീസല്‍ മോഡലുകള്‍ കമ്പനി പിന്‍വലിച്ചിരുന്നു. 1.6 ലിറ്ററിന് പകരം 3 സിലിണ്ടര്‍ 1.0 ലിറ്റര്‍ എഞ്ചിനിലേക്ക് എത്തിയിരുന്നു. ഇനി എംക്യുബി പ്ലാറ്റ്ഫോമില്‍ ഒരുങ്ങുന്ന ടിഗ്വാന് എസ് യുവി, പുറത്തിറങ്ങാനിരിക്കുന്ന സെഡാന് മോഡലുകളിലായിരിക്കും ഫോക്സ് വാഗണിന്റെ ശ്രദ്ധ.
പുതിയ സെഡാന് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വെന്റോ എന്ന മോഡലിന്റെ നിര്‍മ്മാണവും രാജ്യത്ത് അവസാനിപ്പിക്കും. അതേ സമയം ബ്രസീല്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ആറാം തലമുറ പോളോയുടെ വില്‍പ്പന കമ്പനി തുടരും. ഈ ആറാം തലമുറ പോളോ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഫോക്സ് വാഗണ്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍