സൂസന് അര്‍ണോള്‍ഡ്: 98 വര്‍ഷത്തില്‍ ആദ്യമായി വാള്‍ട്ട് ഡിസ്നിക്ക് ഒരു വനിത ചെയര്മാന്
ലോക പ്രശസ്ത വിനോദ കമ്പനിയായ വാള്‍ട്ട് ഡിസ്നിക്ക് ആദ്യമായി ഒരു വനിത ചെയര്മാന്. ഡിസംബര്‍ 31നാണ് കമ്പനിയുടെ പുതിയ ചെയര്‍മാനായി സൂസന് അര്‍ണോള്‍ഡ് സ്ഥാനമേല്‍ക്കുക. 98 വര്‍ഷത്തില്‍ ആദ്യമായാണ് വാള്‍ട്ട് ഡിസ്നിക്ക് ഒരു വനിത ചെയര്മാന്. 2018 മുതല്‍ കമ്പനിയുടെ സ്വതന്ത്ര ലീഡ് ഡയറക്ടര്‍മാരില്‍ ഒരാളാണ് സൂസന്. റോബര്‍ട്ട് എ ഇഗറിന്റെ പിന്‍ഗാമിയായാണ് സൂസന് ചെയര്മാന് സ്ഥാനത്തെത്തുക.
14 വര്‍ഷമായി ഡിസ്നി ബോര്‍ഡ് മെമ്പറാണ് സൂസന്. അതിനുമുമ്പ് ഇക്വിറ്റി ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനമായ കാര്ലൈന് ഗ്രൂപ്പിന്റെ ഓപ്പറേറ്റിങ് എക്സിക്യൂട്ടിവായിരുന്നു അവര്‍. അവിടെ 2013 മുതല്‍ 2021 വരെ സേവനം അനുഷ്ഠിച്ചു. ഡിസ്നിയിലെ 15 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇഗറിന്റെ പടിയിറക്കം. 2020ല്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് അദ്ദേഹം ഒഴിഞ്ഞിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍