News

സമ്പദ് വ്യവസ്ഥയിലെ മാന്ദ്യത്തില്‍ നടുവൊടിഞ്ഞ് സിമന്റ്-സ്റ്റീല്‍ വിപണി; ടണ്ണിന് 40,000 വരെ സ്റ്റീല്‍ വിലയില്‍ ഇടിവ്; റോള്‍ഡ് കോയിലുകള്‍ക്ക് കുറഞ്ഞത് 39,000 വരെ ; സിമന്റിന് അടിയായത് മഴയെങ്കില്‍ വാഹന മേഖലയിലെ മാന്ദ്യം സ്റ്റീലിന് പ്രഹരം

മുംബൈ: സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവും അടിസ്ഥാന സൗകര്യ വികസനത്തിനായിട്ടുള്ള പണമൊഴുക്കിലുള്ള ഇടിവും സിമന്റ്- സ്റ്റീല്‍ വിപണിയെ സാരമായി ബാധിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സ്റ്റീല്‍ വില ടണ്ണിന് 40000 രൂപ ഇടിഞ്ഞതും വാഹന നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന റോള്‍ഡ് കോയിലുകളുടെ വില ടണ്ണിന് 39000 വരെ ഇടിഞ്ഞതും ഇപ്പോള്‍ വ്യവസായ മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ വാഹന വിപണി ക്ഷീണത്തിലായതോടെയാണ് സ്റ്റീല്‍ വിലയില്‍ ഇടിവ് വന്നത്. 

കഴിഞ്ഞ 10 മാസത്തിനിടെയുള്ള കണക്ക് നോക്കിയാല്‍ വാഹന വിപണി താഴേയ്ക്ക് പോവുകയാണെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്. ജൂണിലെ കണക്ക് പ്രകാരം 5.4 ശതമാനത്തിന്റെ ഇടിവാണ് വാഹന വിപണിയിലുണ്ടായത്. 1.64 മില്യണ്‍ യൂിറ്റ് വാഹനങ്ങളാണ് ജൂണില്‍ മാത്രം വിറ്റു പോയതെന്നും ഇത് വന്‍ ഇടിവാണ് സൂചിപ്പിക്കുന്നതെന്നും കമ്പനികള്‍ പറയുന്നു. ഇതിനിടെ ഉല്പാദനം വെട്ടിച്ചിരുക്കാനുള്ള അശോക് ലൈലാന്റിന്റെയും മാരുതി സൂസുക്കിയുടേയും നീക്കം ശ്രദ്ധേയമാണ്. 

മാത്രമല്ല വാഹന വിപണിയിലെ ഇടിവ് മൂലം എസ്ബിഐ എച്ച് ഡിഎഫ്‌സി എന്നീ വന്‍കിട ബാങ്കുകള്‍ ഈ മേഖലിലേക്ക് നിക്ഷേപം നടത്തുന്നതും പരിമിതപ്പെടുത്തിയിട്ടുണ്ട്. മണ്‍സൂണ്‍ കാലമെത്തിയതോടെയാണ് സിമന്റ് വിലയില്‍ കാര്യമായ ഇടവ് സംഭവിച്ചത്. ഇക്കാലയളവില്‍ ഇവ സംഭരിച്ച് വെക്കുന്നതില്‍ ചെറുകിട വ്യാപാരികള്‍ മടി കാട്ടിയതുള്‍പ്പടെയുള്ള കാര്യങ്ങള്‍ സിമന്റ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. 50 കിലോ സിമന്റ് ബാഗിന് ശരാശരി തുകയായ 366 രൂപയില്‍ നിന്നും രണ്ട് ശതമാനം ഇടിവ് എന്നത് നാലായി ഉയര്‍ന്നതും വ്യാപാരികളെ ആശങ്കപ്പെടുത്തുന്നു. 

Author

Related Articles