വായ്പാനയ യോഗം മാറ്റിവച്ചതെന്തുകൊണ്ട് ? കാരണം അറിയാം
തിങ്കളാഴ്ച റിസര്‍വ് ബാങ്ക് മൂന്ന് ദിവസത്തെ വായ്പാനയ യോഗം ഒരു കാരണവും വ്യക്തമാക്കാതെ മാറ്റിവച്ചു. പാനല്‍ വിളിക്കാന്‍ മതിയായ ആളുകളില്ലാത്തതിനാല്‍ യോഗം റദ്ദാക്കപ്പെട്ടിതായിരിക്കാം എന്നാണ് കരുതുന്നത്. ആറ് പേരുടെ കമ്മിറ്റിയില്‍ നാല് ഉദ്യോഗസ്ഥരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ യോഗം ചേരാനാകൂ. സമിതിയിലെ മൂന്ന് എക്സ്റ്റേണല്‍ അംഗങ്ങളുടെ കാലാവധി ഈ മാസം അവസാനിച്ചിരുന്നു. രവീന്ദ്ര ധൊലാകിയ, ചേതന്‍ ഘാട്ടെ, പമി ദുവ എന്നിവരുടെ കാലാവധിയാണ് അവസാനിച്ചത്. പുതിയ അംഗങ്ങളെ നിയമിച്ചിട്ടില്ല.
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം രണ്ടാം പാദത്തില്‍ 23.9 ശതമാനം ഇടിഞ്ഞ നിലയിലാണുള്ളത്. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യ കാഴ്ച്ച വയ്ക്കുന്നത്. മാത്രമല്ല കൊറോണ വൈറസിന്റെ എണ്ണത്തില്‍ ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഇങ്ങനെ പോയാല്‍ കൊറോണ കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ യുഎസിനെ മറികടക്കാനുള്ള സാധ്യതയുണ്ട്. ഇതിനിടെയാണ് തിങ്കളാഴ്ച വിപണികള്‍ അടച്ചതിനുശേഷം റിസര്‍വ് ബാങ്ക് വായ്പാനയ യോഗം നീട്ടിവയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം നാലുവര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് നിലവിലുള്ളത്. നിലവിലെ തലവന്‍ ശക്തികാന്ത ദാസിന്റെ രണ്ട് മുന്‍ഗാമികള്‍ സര്‍ക്കാരുമായുള്ള വിരോധം കാരണമാണ് റിസര്‍വ് ബാങ്ക് വിട്ടത്. 2018 മുതല്‍ ജോലിയില്‍ തുടരുന്ന ദാസ് ഇതുവരെ കേന്ദ്രത്തെ നേരിട്ട് എതിര്‍ത്തിട്ടില്ല. എന്നാല്‍ ആദ്യ തീരുമാനം എന്ന നിലയില്‍ 2019 ന്റെ തുടക്കത്തില്‍ അപ്രതീക്ഷിതമായി ഇദ്ദേഹം നിരക്ക് കുറച്ചിരുന്നു.
റിസര്‍വ് ബാങ്ക് ഈ ആഴ്ച ബെഞ്ച്മാര്‍ക്ക് നിരക്ക് കുറയ്ക്കില്ലെന്ന് പ്രവചിക്കപ്പെട്ടിരുന്നു. 2019 ലെ വായ്പാ പ്രതിസന്ധിക്കിടയില്‍ ഏഷ്യയിലെ ഏറ്റവും ആക്രമണാത്മകമായി നിരക്ക് കുറയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നാണ് അറിയപ്പെട്ടിരുന്നത്. രാജ്യത്തുടനീളം മഹാമാരി അലയടിച്ചതിനാല്‍ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ വായ്പയെടുക്കല്‍ ചെലവ് കുറച്ചിരുന്നു. എന്നാല്‍ അടുത്തിടെ, അത്തരം ലഘൂകരണങ്ങള്‍ കുറഞ്ഞിരുന്നു.
പുതിയ എംപിസി അംഗങ്ങളെ നിയമിക്കാനുള്ള മതിയായ സമയം വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇത് സാമ്പത്തിക വിപണികളില്‍ കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. അംഗങ്ങളെ നിയമിക്കാന്‍ സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കുറഞ്ഞത് മൂന്ന് മാസമെങ്കിലും സമയമുണ്ടായിരുന്നിട്ടും അവര്‍ പരാജയപ്പെട്ടു. പുതിയ എംപിസി അംഗങ്ങളെ സര്‍ക്കാര്‍ തിരഞ്ഞെടുത്തുവെന്നാണ് മണി കണ്ട്രോള് വെബ്സൈറ്റ് റിപ്പോര്‍ട്ട്. എന്നാല്‍ പശ്ചാത്തലം, സുരക്ഷാ പരിശോധന എന്നിവ പോലുള്ള പ്രക്രിയകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് അവരെ പ്രഖ്യാപിക്കുന്നത് വൈകിയത്. അടുത്ത ആഴ്ച്ച തന്നെ പുതിയ അംഗങ്ങളെ നിയമിക്കുമെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വെബ്സൈറ്റ് അറിയിച്ചു.
ഇന്ത്യയില്‍, സര്‍ക്കാര്‍ നടത്തുന്ന പ്രധാന പദവികളിലേക്കുള്ള നിയമനങ്ങള്‍ അതായത് സര്‍ക്കാര്‍ ബാങ്കുകളുടെ മേധാവികള്‍ മുതല്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ വരെ, കാലതാമസം നിറഞ്ഞ ഒരു നീണ്ട പ്രക്രിയയാണ്. പകര്‍ച്ചവ്യാധി സമയത്ത് നയത്തില്‍ തുടര്‍ച്ച തുടരുന്നതിനായി എംപിസിയിലെ മൂന്ന് ബാഹ്യ അംഗങ്ങളായ ചേതന്‍ ഗേറ്റ്, രവീന്ദ്ര ധോളാകിയ, പാമി ദുവ എന്നിവരുടെ കാലാവധി നീട്ടാന്‍ കേന്ദ്ര ബാങ്ക് ഈ വര്‍ഷം ആദ്യം സര്‍ക്കാരിന് കത്തെഴുതിയിരുന്നു. എന്നാല്‍ പകരം പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് സര്‍ക്കാര്‍ ഒരു പാനല്‍ രൂപീകരിച്ചു. വളരെയധികം പ്രാധാന്യമുള്ള പുതിയ നിയമനങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തത് ആശ്ചര്യകരമാണെന്ന് നിരീക്ഷകര്‍ പറയുന്നു.
എംപിസി നിയമനങ്ങളില്‍ മാത്രമായി പരിമിതപ്പെടുന്നില്ല ഗവണ്മെന്റിന്റെ കാലതാമസങ്ങള്‍. ധനപരമായ പിന്തുണ നല്കുന്നതില് അധികൃതര്‍ നിലവില്‍ പിന്നോട്ടാണെന്നാണ് ആക്ഷേപം. മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 10% ന് തുല്യമായ 21 ട്രില്യണ്‍ രൂപ (285 ബില്യണ്‍ ഡോളര്‍) സാമ്പത്തിക പാക്കേജ് ധനമന്ത്രി നിര്‍മ്മല സീതാരാമന് മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ സാമ്പത്തിക ചെലവ് ജിഡിപിയുടെ 1% മാത്രമായിരുന്നു. ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഉള്‍പ്പെടെ പലരെയും കൂടുതല്‍ ഉത്തേജനം ആവശ്യപ്പെടാന്‍ ഇത് പ്രേരിപ്പിച്ചു. ജൂനിയര്‍ ധനമന്ത്രിയായ അനുരാഗ് താക്കൂര്‍ ജൂണ്‍ മാസത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പിന്തുണ നല്‍കുമെന്ന് പറഞ്ഞിരുന്നു. പ്രഖ്യാപനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും നടപ്പാക്കാനുള്ള നടപടികള്‍ തുടരുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍