News

എന്‍ഇഎഫ്ടി സേവനം മെയ് 23ന് തടസ്സപ്പെടുമെന്ന് ആര്‍ബിഐ; കാരണം ഇതാണ്

ന്യൂഡല്‍ഹി: നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) സേവനം മെയ് 23ന് തടസ്സപ്പെടുമെന്ന് ആര്‍ബിഐ അറിയിച്ചു. പുലര്‍ച്ച് 12 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ 14 മണിക്കൂറാണ് ഇടപാട് തടസ്സപ്പെടുക. സാങ്കേതക സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ആര്‍ബിഐയുടെ അറിയിപ്പില്‍ പറയുന്നു.

അതേസമയം, ആര്‍ടിജിഎസ് വഴി പണമിടപാടിന് സൗകര്യമുണ്ടാകും. കഴിഞ്ഞ ഏപ്രില്‍ 18ന് ആര്‍ടിജിഎസിനും സമാനമായ നവീകരണം നടത്തിയിരുന്നു. പണമിടപാട് തടസ്സപ്പെടുന്നകാര്യം ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിക്കും. നിലവില്‍ 7 ദിവസവും 24 മണിക്കൂറും എന്‍ഇഎഫ്ടി വഴി ഓണ്‍ലൈനായി പണമിടപാട് നടത്താന്‍ സൗകര്യമുണ്ട്. അരമണിക്കൂര്‍ കൂടുമ്പോള്‍ ബാച്ചുകളായാണ് പണം അക്കൗണ്ടുകളില്‍ വരവുവെയ്ക്കുക. എന്‍ഇഎഫ്ടി വഴി എത്ര തുക വേണമെങ്കിലും ട്രാന്‍സ്ഫര്‍ ചെയ്യാനും കഴിയും.

Author

Related Articles