News

ഐടി കമ്പനികളില്‍ വന്‍ കൊഴിഞ്ഞുപോക്ക്; ആനുകൂല്യം വര്‍ധിപ്പിച്ച് രാജ്യത്തെ മുന്‍നിര കമ്പനികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഐടി കമ്പനികളെല്ലാം വലിയ വെല്ലുവിളിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ശക്തമാണെന്നാണ് അഭിപ്രായം. എന്നാല്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന് തടയിടാന്‍ രാജ്യത്തെ മുന്‍നിര കമ്പനികളെല്ലാം വലിയ നീക്കമാണ് ഇതിനകം തന്നെ നടത്തിയിട്ടുള്ളത്. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാന്‍ രാജ്യത്തെ മുന്‍നിര കമ്പനിയായ വിപ്രോ 5000 ത്തോളം ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാണ് തീരുമാനം. ജീവനക്കാരെ ഇതുവഴി സന്തോഷിപ്പിച്ച് കമ്പനിയില്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 

ജൂണില്‍ അവസാനിച്ച പാദത്തില്‍ ഒരുലക്ഷം രൂപ റിറ്റന്‍ഷന്‍ ബോണസായി കമ്പനി നല്‍കിയിരുന്നു. കമ്പനിയിലെ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിപ്രോയില്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് താരതമ്യേന കുറവായിരുന്നുവെന്നാണ് വിലയിരുത്തല്‍. വരുന്ന ഏതാനും പാദങ്ങള്‍ക്കുള്ളില്‍ കമ്പനി കൂടുതല്‍ നേട്ടം കൊയ്യാനുള്ള നീക്കമാണ് നടത്തുന്നത്. ജീവനക്കാരുടെ പരിശീലന സാധ്യതകള്‍, കഴിവുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയ നേട്ടം കൊയ്യുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

Author

Related Articles