ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ജപ്പാനും സിംഗപ്പൂരും; ഇന്ത്യ എവിടെ?
ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കൈവിടാതെ ജപ്പാനും സിംഗപ്പൂരും. ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്ണേഴ്സ് ആണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക അടങ്ങിയ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്സ് പുറത്തിറക്കുന്നത്. വിസ കൂടാതെ യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം അനുസരിച്ചാണ് രാജ്യങ്ങളുടെ റാങ്കിംഗ് തീരുമാനിക്കുന്നത്. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്സ്- 2022ല്‍ 111 രാജ്യങ്ങളാണ് ഇടം പിടിച്ചത്.
ഒന്നാമതെത്തിയ ജപ്പാന്റെയും സിംഗപ്പൂരിന്റെയും പാസ്പോര്‍ട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളില്‍ മുന്‍കൂര്‍ വിസയില്ലാതെ സഞ്ചരിക്കാം. പട്ടികയില്‍ ഇന്ത്യ 83ആം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഇന്ത്യയുടെ സ്ഥാനം 90 ആയിരുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 60 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം.
സൗത്ത് കൊറിയയും ജര്‍മനിയും ആണ് പട്ടികയില്‍ രണ്ടാമത്. 190 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ ഈ രാജ്യക്കാര്‍ക്ക് മുന്‍കൂര്‍ വിസയുടെ ആവശ്യം ഇല്ല. ഫിന്‍ലന്‍ഡ്, ഇറ്റലി, ലക്സംബര്‍ഗ്, സ്പെയിന് എന്നീ രാജ്യങ്ങളാണ് പാസ്പോര്‍ട്ട് കരുത്തില്‍ മൂന്നാമത് (189 രാജ്യങ്ങള്‍). അമേരിക്കയും യുകെയും പട്ടികയില്‍ ആറാമതാണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ അവസാനം. അഫ്ഗാന് പാസ്പോര്‍ട്ടുള്ളവര്‍ക്ക് 26 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ സഞ്ചരിക്കാനാവും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍