ഫ്രാങ്ക്ളിന് ടെംപിള്ടണ് എന്‍എവി ഇടിഞ്ഞു; ഫ്യൂച്വര്‍ ഗ്രൂപ്പ് നിക്ഷേപം തിരിച്ചു നല്‍കിയില്ല
ഫ്രാങ്ക്ളിന് ടെംപിള്ടണ് പ്രവര്‍ത്തനം മരവിപ്പിച്ച ആറ് ഡെറ്റുഫണ്ടുകളില് നാലെണ്ണത്തിന്റെ എന്‍എവി (നെറ്റ് അസററ്റ് വാല്യു-യുണിറ്റിന്റെ വില) കുത്തനെ താഴ്ന്നു. ഫ്യൂച്വര്‍ ഗ്രൂപ്പ് സ്ഥാപനമായ റിവാസ് ട്രേഡ് വെഞ്ച്വേഴ്സ് നിക്ഷേപം തിരിച്ചു നല്കുന്നതില് വീഴ്ച വരുത്തിയതിനെതുടര്ന്നാണിത്.
ഇതോടെ ഫ്രാങ്ക്ളിന് ഈ കടപ്പത്രങ്ങളുടെ മൂല്യം പൂജ്യത്തിലേയ്ക്ക് താഴ്ത്തി. പിന്നീട് പണം തിരിച്ചുലഭിക്കുന്ന മുറയ്ക്ക് നിക്ഷേപകര്‍ക്ക് വീതിച്ചുനല്‍കുകയാണ് ചെയ്യുക. ഫ്രാങ്ക്ളിന് ഇന്ത്യ ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിന്റെ യൂണിറ്റ് വില6.32ശതമാനവും ഫ്രാങ്ക്ളിന് ഇന്ത്യ ഷോര്‍ട്ട് ടേം ഇന്‍കം പ്ലാനന്റേത് 5.02ശതമാനവും ഫ്രാങ്ക്ളിന് ഇന്ത്യ ഡൈനാമിക് ആക്യുറല്‍ ഫണ്ടിന്റേത് 3.02ശതമാനവും ഫ്രാങ്ക്ളിന് ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ടിന്റേത് 0.33ശതമാനവുമാണ് താഴ്ന്നത്.
ഫ്യൂച്വര്‍ ഗ്രൂപ്പിന്റെ ചെറുകിട, മൊത്തവ്യാപാര ബിസിനസും ലോജിസ്റ്റിക്സ്, വെയര്ഹൗസങ് ബിസിനസും ഏറ്റെടുക്കുമെന്ന് ഓഗസ്റ്റ് 29ന് റിലയന്‍സ് റീട്ടെയില്‍ പ്രഖ്യാപിച്ചിരുന്നു. 24,713 കോടി രൂപയ്ക്കാണ് എറ്റെടുക്കല്‍. ഇടപാട് തീരുന്നമുറയ്ക്ക് പണം തിരിച്ചുലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രാങ്ക്ളിന് ടെംപിള്ടണ് അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍