Banking

യെസ് ബാങ്കിന്റെ റേറ്റിങ് മൂഡിസ് വെട്ടിക്കുറച്ചു; ബാങ്ക് മോശം പ്രകടനം കാഴ്ച്ചവെച്ചെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ബാങ്കുകളിലൊന്നായ യെസ് ബാങ്കിന്റൈ റേറ്റിങ് മൂഡിസ് വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. വിദേശ കറന്‍സിയുമായി ബന്ധപ്പെട്ട് യെസ് ബാങ്കിന്റെ റേറ്റിങ് ബിഎ 1 ല്‍ നിന്ന് ബി 3 ആക്കി മാറ്റിയാണ് മൂഡിസ് ഇന്‍വെസ്റ്റേര്‍സ് സര്‍വീസ് വെട്ടിക്കുറച്ചിട്ടുള്ളത്. വിദേശ കറന്‍സിയിലും, ആഭ്യന്തര കറന്‍സിയിലുമടക്കം ബാങ്കിന്റെ റേറ്റിങ് ബിഎ 3 എന്നാക്കി വെട്ടിക്കുറച്ചിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ട വിവരത്തിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ബാങ്കിങ് മേഖലയുമായി ബബന്ധപ്പെട്ട വീക്ഷണത്തിലും നെഗറ്റീവ് എന്നാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം യെസ് ബാങ്കിന്റെ വളര്‍ച്ചാ ശേഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോഴും ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നഷ്ടം വരുത്തിവെക്കാവുന്നി ചില സാഹചര്യങ്ങള്‍ ബാങ്കിങ് മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. യെസ് ബാങ്ക് അടുത്തിയെ സമഹാരിച്ച മൂലധനത്തിലടക്കം ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ കുറവ് മൂലധനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്നുമാണ് റിപ്പോര്‍ട്ട്. നിഷ്ട്കിയ ആസ്തിയിലടക്കം വന്‍ വര്‍ധനവാണ് ഇതിനകം ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ മൂലധന സമാഹരണത്തിലടക്കം വന്‍കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

ബാങ്കിന്റെ പ്രവര്‍ത്തനലാഭത്തിലടക്കം 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 30 ന് അവസാനിച്ച ആദ്യപാദത്തില്‍ കമ്പനിയുടെ അറ്റലാഭത്തില്‍ 90.97 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. യെസ് ബാങ്കിന്റെ അറ്റലാഭം ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ 113.76 കോടി രൂപയാണ് രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റലാഭത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏകദേശം 1,260 കോടി രൂപയുടെ വര്‍ധനവാണ് കമ്പനിയുടെ അറ്റലാഭത്തില്‍ രേഖപ്പെടുത്തിയത്. നിഷ്‌ക്രിയ ആസ്തികളുടെ വര്‍ധനവും, വായ്പാ വളര്‍ച്ചാ ശേഷിയിലുള്ള ഇടിവുമാണ് ബാങ്കിന്റെ അറ്റ ലാഭത്തില്‍ ജൂണ്‍ 30 ന് അവസാനിച്ച ആദ്യപാദത്തില്‍ ഇടിവ് വരാന്‍ കാരണം.

അതേസമയം ബാങ്കിന്റെ  അറ്റലാഭത്തില്‍ 148 കോടി രൂപയുടെ കുറവ് മാത്രമാണ് ബ്ലൂംബര്‍ഗ് അടക്കമുള്ളവവര്‍ പ്രവചിച്ചത്.  ബാങ്കിന്റെ വിവിധയിനത്തിലുള്ള വരുമാനത്തില്‍ വന്‍ ഇടിവാണ് ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഫീസിനത്തില്‍ കമ്പനിയുടെ അറ്റലാഭത്തില്‍ 24.88 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫീസിനത്തില്‍ ബാങ്കിന്റെ അറ്റലാഭമായി രേഖപ്പെടുത്തിയത് 1,272.66 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റലാഭം ഫീസിനത്തില്‍ രേഖപ്പെടുത്തിയത് 1,694.14 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

Author

Related Articles