'യെസ് പ്രീമിയ' വീണ്ടും സജീവമാക്കുന്നു; പദ്ധതിയുമായി യെസ് ബാങ്ക് മുന്നോട്ട്
കൊച്ചി: ബിസിനസുകാര്‍, പ്രഫഷണലുകള്‍ തുടങ്ങി മുതിര്‍ന്ന പൗരന്മാര് വരെയുള്ളവരുടെ വ്യക്തിഗത ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു സഹായിക്കുന്ന യെസ് ബാങ്കിന്റെ പ്രീമിയം ബാങ്കിംഗ് പദ്ധതി 'യെസ് പ്രീമിയ' വീണ്ടും സജീവമാക്കുന്നു. വിവിധ മേഖലയിലുള്ളവരുടെ ജീവിതശൈലിക്കനുസരിച്ചുള്ള അനുയോജ്യമായ ധനകാര്യ-ബാങ്കിംഗ് സൊലൂഷന് വ്യക്തിഗതമായി നല്കുന്നതിനു വളരെ ശ്രദ്ധയോടെ തയ്യാറാക്കിയിട്ടുള്ളതാണ് 'യെസ് പ്രീമിയ' ബാങ്കിംഗ് പദ്ധതി.
'ട്രൂലി യുവേഴ്സ് വീക്ക്' എന്ന പേരിട്ടിരിക്കുന്ന പരിപാടി 2020 ഡിസംബര്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ ബാങ്കിന്റെ ശാഖകളിലൂടെ മെച്ചപ്പെടുത്തിയ ഈ ബാങ്കിംഗ് പദ്ധതിക്കു തുടക്കം കുറിക്കും. ഇതിനായി നിരവധി ഉപഭോക്തൃകേന്ദ്രീകൃത പരിപാടികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. ഇതില്‍ ഡീലര്‍മാര്‍, ബാങ്ക്വഷ്വറന്സ് പങ്കാളികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍, അഭിരുചികള്‍, ആവശ്യങ്ങള്‍, മുന്‍ഗണനകള്‍ തുടങ്ങിയവ കണക്കിലെടുത്തുകൊണ്ടുള്ള ബാങ്കിംഗ് സൊലൂഷന്‍സ് നല്കുവാന് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് യെസ് പ്രീമിയത്തിനു തുടക്കം കുറിച്ചുകൊണ്ട് യെസ് ബാങ്ക് റീട്ടെയില്‍ ബാങ്കിംഗ് ഗ്ലോബല്‍ തലവന്‍ രാജന് പെന്റല്‍ പറഞ്ഞു.
ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് അവരുടെ ബിസിനസ് പുനരാരംഭിക്കുവാനായി വേള്ഡ്ലൈനുമായി സഹകരിച്ച് യെസ് ബാങ്ക് അടുത്തയിടെ എസ്എംഎസ് പേ സംവിധാനം ആരംഭിച്ചിരുന്നു. ഇടപാടുകാരില്‍നിന്ന് സമ്പര്‍ക്കരഹിതമായി വിദൂരത്തുള്ള പേമെന്റുകള്‍ സ്വീകരിക്കുവാന്‍ ഇതു വ്യാപാരികളെ പ്രാപ്തമാക്കും. പുറമേ ബാങ്ക് പുതിയ റീട്ടെയില്‍ നെറ്റ് ബാങ്കിംഗ് 'യെസ് ഓണ്‍ലൈന്‍' പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
നൂതന മെഷീന് ലേണിംഗും അഡാപ്റ്റീവ് യൂസര്‍ ഇന്റര്‍ഫേസും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത്തിനാല്‍ യെസ് ഓണ്‍ലൈന്‍ വഴി ബില്‍ പേയ്മെന്റുകള്‍, പണം കൈമാറ്റം, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, മറ്റ് പതിവ് ഇടപാടുകള്‍ തുടങ്ങിയവ വളരെ വേഗത്തില്‍ നിറവേറ്റാന്‍ സാധിക്കും. ക്രെഡിറ്റ് കാര്‍ഡുകള്‍, വായ്പകള്‍, നിക്ഷേപങ്ങള്‍ തുടങ്ങി ബാങ്കിന്റെ എല്ലാ സേവനങ്ങളും ഈ ഏകീകൃത പ്ലാറ്റ്ഫോം വഴി ഉപഭോക്താവിന് പ്രാപ്യമാണ്. ഉപഭോക്താവിന്റെ ആസ്തി മൂല്യം, ബാങ്കിംഗ് മുന്‍ഗണനകള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ഉത്പന്ന, സേവന ശുപാര്‍ശകളും യെസ് ഓണ്‍ലൈന്‍ നല്‍കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍