News

90 ശതമാനം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അവസരമൊരുക്കി സെറോദ

ഭൂരിഭാഗം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അവസരമൊരുക്കി രാജ്യത്തെ ഓണ്‍ലൈന്‍ സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്ഫോമായ സെറോദ. 1,100 ജീവനക്കാരില്‍ 950 പേരും ഇനി സ്ഥിരമായി വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യും. അതേസമയം 100 പേര്‍ അടങ്ങുന്ന കോര്‍ ടീം ഹൈബ്രിഡ് മോഡലില്‍ തന്നെ പ്രവര്‍ത്തിക്കും. സെറോദ സിഇഒയും സഹസ്ഥാപകനുമായ നിതിന്‍ കാമത്ത് ആണ് കമ്പനി സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം അനുവദിക്കുകയാണ് എന്ന് വെളിപ്പെടുത്തിയത്.

കൊവിഡ് വ്യാപനം കുറഞ്ഞതോടെ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്ന പല കമ്പനികളില്‍ നിന്നും ജീവനക്കാര്‍ ഓഫീസുകളില്‍ എത്തി തുടങ്ങിയിരുന്നു. എന്നാല്‍ കൊവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോം വിജയമായിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആനുകൂല്യങ്ങള്‍ നീട്ടിയ കമ്പനികളമുണ്ട്.

കമ്പനിയുടെ 85-90 ശതമാനം ജീവനക്കാരും വര്‍ക്ക് ഫ്രം ഹോമം എടുത്ത് ജോലി ചെയ്യുന്ന സമയത്ത് കര്‍ണാടകയിലെ ചെറിയ പട്ടണങ്ങളില്‍ കമ്പനി സാറ്റലൈറ്റ് ഓഫീസുകള്‍ സ്ഥാപിച്ചിരുന്നു. ടീമിലെ 85 മുതല്‍ 90 ശതമാനം പേരും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്നുണ്ടെന്നും അത് തുടരുമെന്നും കാമത്ത് വ്യക്തമാക്കി. കര്‍ണ്ണാടകയില്‍ കമ്പനിക്ക് ഓഫീസുണ്ട്.

ചെറു പട്ടണങ്ങളില്‍ നിന്നെത്തി ജോലി ചെയ്യുന്നവര്‍ക്കും തീരുമാനം സഹായകരമാകും. ബെലഗാവി കമ്പനിയുടെ വലിയ ഒരു ടീം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവുകള്‍ ലാഭിക്കാന്‍ ആകുന്നതിനൊപ്പം നഗരത്തിലെ ജീവനക്കാരുടെ താമസ ചെലവുകള്‍ കുറക്കാനും സ്ഥിരമായ വര്‍ക്ക് ഫ്രം ഹോം മോഡല്‍ സഹായകരമാകും എന്നാണ് വിലയിരുത്തല്‍.

Author

Related Articles