ബാഡ് ബാങ്കിന് പ്രാരംഭ മൂലധനമായി 7000 കോടി; 11 ബാങ്കുകള്‍ നിക്ഷേപം നടത്തും

March 01, 2021 |
|
News

                  ബാഡ് ബാങ്കിന് പ്രാരംഭ മൂലധനമായി 7000 കോടി;  11 ബാങ്കുകള്‍ നിക്ഷേപം നടത്തും

ന്യൂഡല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ പ്രാരംഭ മൂലധനമായി 7000 കോടി നല്‍കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, രണ്ട് ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് ഈ തുക നല്‍കുക. കാനാറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംരംഭത്തില്‍ കാര്യമായി നിക്ഷേപം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ ബാങ്കുകളെ കൂടാതെ പൊതുമേഖലയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍ തുടങ്ങിയവയും സഹകരിക്കും. സ്വകാര്യമേഖലയിലെ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയും നിക്ഷേപം നടത്തിയേക്കും. ഐഡിബിഐ ബാങ്ക്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്കും ഓഹരി പങ്കാളിത്തമുണ്ടാകും.

11 ഓളം സ്ഥാപനങ്ങളായിരിക്കും ബാഡ് ബാങ്കിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കുക. ഓരോ സ്ഥാപനത്തിനും ഒമ്പതുശതമാനം ഓഹരി വിഹിതമായിരിക്കും നല്‍കുക. ബാങ്കിങ് മേഖലയിലെ 2.25 ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി ബാഡ് ബാങ്കിന് കീഴില്‍ കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ശ്രമം. ആസ്തി പുനര്‍നിര്‍മാണ കമ്പനിക്കുകീഴിലാകും കടം വകയിരുത്തുക.

Related Articles

© 2025 Financial Views. All Rights Reserved