
ന്യൂഡല്‍ഹി: രാജ്യത്തെ 15-ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. 2021-22, 20251-26 കാലയളവിലേക്കുള്ള റിപ്പോര്‍ട്ടാണ് രാഷ്ട്രപതിക്ക് കൈമാറിയത്. 'കോവിഡ് കാലത്തെ ധനകാര്യകമ്മീഷന്‍' എന്നു പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട് ധനകാര്യ കമ്മിഷന്‍ അംഗം എന്‍കെ സിങ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കൈമാറി. എന്‍കെ സിങ്ങിന് പുറമേ നാരായണ്‍ ജാ, അനൂപ് സിങ്, അശോക് ലഹ്രി, രമേശ് ചന്ത് എന്നിവരാണ് മറ്റ് കമ്മീഷന്‍ അംഗങ്ങള്‍.
കഴിഞ്ഞ 2020-2021 കാലയളവിലേക്കുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍, റിപ്പോര്‍ട്ട് ഈ വര്‍ഷം ജനുവരി 30ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്‍ കെ സിങ് ചെയര്‍മാനായ 15ാം ധനകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറിയതായി കമ്മീഷന്‍ ഔദ്യോഗിക വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു. 2021-2022, 2025-2026 വര്‍ഷങ്ങളലേക്കുള്ള രാജ്യത്തെ ധനകാര്യ നിര്‍ദേശങ്ങളാണ് 15ാം ധനകാര്യ കമ്മിഷന്റെ റിപ്പോര്‍ട്ടിലുള്ളത.്
രാജ്യത്തെ നിരവധി വിഷയങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് 15ാം ധനകാര്യ കമ്മീഷന്‍രെ റിപ്പോര്‍ട്ട്.രാജ്യത്തങ്ങോളമിങ്ങോളമുള്ള നികുതി കൈമാറ്റം,സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള സഹായധനം, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള സഹായ ധനം,സംസ്ഥാനങ്ങളുടെ ഊര്‍ജ്ജ ഉദ്പാദനം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി നിരവധി വിഷയങ്ങളിലാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.പ്രതിരോധമേഖലക്കും സുരക്ഷാ വിഭാഗത്തിനും പ്രത്യേക തുക വകയിരുത്തുന്ന കാര്യത്തിലും പ്രത്യേക നിര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ മുന്നോട്ടു വെക്കുന്നു.
നാല് വാല്യങ്ങളായാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അതില്‍ വോളിയം മൂന്നില്‍ കേന്ദ്രത്തിന്റെ പ്രധാന വകുപ്പുകളേക്കുറിച്ച് ആഴമായി പ്രതിപാദിക്കുന്നു, വോളിയം നാലില്‍ സംസ്ഥാനങ്ങളെക്കുറിച്ചുമാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ഒരുപോലെ പരിഗണിക്കുന്നതാകും 15ാം ധനകാര്യകമ്മിഷന്‍ റിപ്പോര്‍ട്ടെന്ന് കമ്മിഷന്‍ അറിയിച്ചു. റിപ്പോര്‍ട്ട് പാര്‍ലമെന്‍ിലെ അവതരണത്തിനു ശേഷം മാത്രമേ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുകയുള്ളു.