
വാഹനപ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി ടാറ്റയുടെ നെക്‌സണ്‍ ഫെയ്‌സ് ലിഫ്റ്റിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. ഫുള്‍ കവറിലാണ് ഈ മോഡല്‍ പരീക്ഷണഓട്ടത്തിന് നിരത്തിലിറങ്ങിയത്.എന്നിരുന്നാലും എക്‌സ്റ്റീരിയറില്‍ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട്. കാഴ്ചയില്‍ മുന്‍മോഡലിനെ പോലെ തന്നെയാണിതും.
അതേസമയം ബംമ്പറും ബോണറ്റ് ഡിസൈനും പുതിയതാണ്. ഹെഡ്‌ലാമ്പ് ക്ലസ്റ്ററും പുത്തന്‍തന്നെ. എല്‍ ഷേപ്പിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ മുന്‍വശത്ത് പ്രൗഡിയേകുന്നു.വാഹനത്തിന്റെ ഇന്റീരിയര്‍ വിശേഷങ്ങള്‍ ഒത്തിരി പ്രതീക്ഷിക്കുന്നുണ്ട് വിപണി. പുതിയ സ്റ്റിയറിങ് വീലുകള്‍,ക്രൂയിസ് കണ്‍ട്രോള്‍ സ്വിച്ചുകള്‍ എന്നിവയും പ്രത്യേകതകളാണ്.
എന്‍ജിന്‍ സവിശേഷതകള്‍
പെട്രോള്‍,ഡീസല്‍ വകഭേദങ്ങള്‍ ഈ മോഡലിനുണ്ട്. പെട്രോള്‍ എഞ്ചിന് 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ യൂനിറ്റുകളാണുള്ളത്. 108 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍കും ഉല്‍പ്പാദിപ്പിക്കും.
ഡീസല്‍ യൂനിറ്റിന് 1.5 ലിറ്റര്‍ സിലിണ്ടര്‍ യൂനിറ്റുകളാണുളളത്. 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍കും ഉല്‍പ്പാദിപ്പിക്കും. ആറ് മാന്യുവല്‍ സ്പീഡും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളും നെക്‌സണ്‍ ഫെയ്‌സ് ലിഫ്റ്റിന്റെ സവിശേഷതകളാണ്.
ഈ മോഡലിന്റെ ഇലക്ട്രിക് യൂനിറ്റും ഉടന്‍ നിരത്തിലെത്തുമെന്ന് ടാറ്റാ മോട്ടോഴ്‌സ് വാഹനപ്രേമികള്‍ക്ക് ഉറപ്പുനല്‍കുന്നു.ഇലക്ട്രിക് മോഡലില്‍ മുപ്പതില്‍പരം ഇന്റര്‍നെറ്റ് കണക്ടഡ് സ്മാര്‍ട്ട് ഫീച്ചേഴ്‌സ് ഉണ്ടാും. ലിഥിയം അയണ്‍ ബാറ്ററിയാകും ഇതിന്റെ കരുത്ത്. ടാറ്റാ നെക്‌സണ്‍ ഫേസ് ലിഫ്റ്റ, ഇലക്ട്രിക് മോഡലുകള്‍ 2020 ഓടെയായിരിക്കും വിപണിയിലെത്തുക.