
ന്യൂഡല്‍ഹി: അസംഘടിത മേഖലയിലെ തൊഴിലാളികളെ സഹായിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് 50 കോടി ഡോളറിന്റെ (3715 കോടി രൂപ) സാമ്പത്തിക സഹായം ലോകബാങ്ക് അംഗീകരിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമുള്ള പദ്ധതികള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് മഹാമാരിയെയും ഭാവിയിലെ പ്രകൃതി ദുരന്തങ്ങളെയും മറ്റും നേരിടാനുള്ള പദ്ധതികള്‍ക്കുമായാണ് തുക വിനിയോഗിക്കേണ്ടത്.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 50 കോടിയില്‍ 11.25 കോടി ഡോളര്‍ ലോകബാങ്കിന്റെ വായ്പാ വിഭാഗമായ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് അസോസിയേഷനില്‍ നിന്നും 38.75 കോടി ഡോളര്‍ ഇന്റര്‍നാഷനല്‍ ബാങ്ക് ഫോര്‍ റീ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡവലപ്‌മെന്റില്‍ നിന്നുമാണ്. 18.5 കൊല്ലം തിരിച്ചടവ് കാലാവധിയുണ്ട്.
കോവിഡ് കാലത്ത് പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലും മറ്റും നേരിട്ടു പണമെത്തിക്കുന്നതിനും 80 കോടി ജനങ്ങള്‍ക്ക് സൗജന്യഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനും മറ്റുമായി ഇതുവരെ 165 കോടി ഡോളര്‍ ലോകബാങ്ക് സഹായം ഇന്ത്യയ്ക്കു നല്‍കിയതായി അധികൃതര്‍ അറിയിച്ചു.