യുഎസ് എച്ച്‌വണ്‍ബി വിസ അപക്ഷകള്‍ തള്ളുന്നു; ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ ആശങ്കയില്‍

October 31, 2019 |
|
News

                  യുഎസ് എച്ച്‌വണ്‍ബി വിസ അപക്ഷകള്‍ തള്ളുന്നു; ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ ആശങ്കയില്‍

ന്യൂഡല്‍ഹി:എച്ച് വണ്‍ബി വിസ നല്‍കുന്ന കാര്യത്തില്‍ യുഎസ് ഭരണകൂടം മടികാണിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ എച്ച് വണ്‍ബി വിസ നല്‍കുന്നതില്‍ യുഎസ് ഭരണകൂടം താത്പര്യം പ്രകടപിക്കക്കുന്നില്ലെന്നാണ് എക്കണോമിക് ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്തിട്ടുള്‌ളത്. യുഎസ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലം വിവിധ ഐടി കമ്പനികള്‍ ആശങ്കയിലായി. 2018-2019 സാമ്പത്തിക  വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ വന്ന എച്ച് വണ്‍ ബി വിസകളില്‍ വന്ന അപേക്ഷകള്‍ പലതും നിരസിക്കപ്പെട്ടു. 

നിലവില്‍ എച്ച് വണ്‍ ബി വിസയിലൂടെ അമേരിക്കയില്‍ താമസിച്ച് ജോലി ചെയ്യുന്ന 70 ശതമാനം പ്രൊഫഷണലുകളും ഇന്ത്യന്‍ പൗരന്‍മാരാണ്. USCIS മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് യുഎസ് ഭരണകൂടം എച്ച്  വണ്‍ ബി വിസകളിലുള്ള അപേക്ഷകള്‍ പലതും നിരസിക്കുന്നത്. നിലവിലുള്ള ചട്ടങ്ങളില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പരിഷ്‌കരിച്ച് മാറ്റം വരുത്താതെയാണ് ട്രംപ് ഭരണകൂടം എച്ച് വണ്‍ ബി വിസകള്‍ കര്‍ശനമാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഇന്ത്യയിലെ ഐടി പ്രൊഫഷണലുകളെയാണ് ഗുരുതരമായി ബാധിക്കുക. 

എച്ച് വണ്‍ ബി വിസാ അപേക്ഷയില്‍ ട്രംപ് ഭരണകൂടം തള്ളിക്കളഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. 2015 ല്‍ ആറ് ശതമാനം അപേക്ഷ മാത്രമേ തള്ളിക്കളഞ്ഞിട്ടുള്ളൂ. എന്നാല്‍ 2019 ലേക്കെത്തിയപ്പോള്‍ ഇരട്ടിയിലധികം അപേക്ഷകളാണ് തള്ളിപ്പോയത്. ഏകദേശം 60 ശതമാനത്തോളം വിസയാണ് തള്ളിപ്പോയത്. മുന്‍നിര ഐടി കമ്പനികള്‍ക്കുള്ള പെര്‍മിറ്റുകളെല്ലാം ഇതോടെ കൂടുതല്‍ നിയന്ത്രണ വിധേയമായി. 2018 ല്‍ ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കിയക് 16 ശതമാനം പെര്‍മിറ്റാണ്. 2145 എച്ച് വണ്‍ ബി പെര്‍മിറ്റാണ് നല്‍കിയത്. അതേസമയം ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന് 2,399 വിസകളും നല്‍കിയിട്ടുണ്ട്. 

എച്ച് -1 ബി വര്‍ക്ക് പെര്‍മിറ്റ് ഉടമകളുടെ ജീവിത പങ്കാളികളെ യു.എസില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഒബാമയുടെ ഭരണകാലത്തെ നിയമം റദ്ദ് ചെയ്യാനും ട്രംപ് നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കമ്പനികള്‍ വന്‍ പ്രതിന്ധികള്‍ നേരിടുമെന്നും ഐടി കമ്പനികളുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 

Related Articles

© 2025 Financial Views. All Rights Reserved