ഓഹരി വിപണിയില്‍ അപൂര്‍വ നേട്ടം; ഓഹരി വിലയില്‍ 1,000 ശതമാനം വര്‍ദ്ധന ഉണ്ടാക്കി ഡെല്‍റ്റ ഇലക്ട്രോണിക്സ്

January 09, 2021 |
|
News

                  ഓഹരി വിപണിയില്‍ അപൂര്‍വ നേട്ടം; ഓഹരി വിലയില്‍ 1,000 ശതമാനം വര്‍ദ്ധന ഉണ്ടാക്കി ഡെല്‍റ്റ ഇലക്ട്രോണിക്സ്

ബാങ്കോക്ക്: ഓഹരി വിലയില്‍ 1,000 ശതമാനം വര്‍ദ്ധന ഉണ്ടാക്കി അത്ഭുതം സൃഷ്ടിച്ച് ഇലക്ട്രോണിക്സ് കമ്പനി. തായ്ലാന്റിലെ ഡെല്‍റ്റ ഇലക്ട്രോണിക്സ് പിസിഎല്‍ ആണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ഇരട്ടിയാണ് ഇവരുടെ ഓഹരികളുടെ വിലയില്‍ ഉണ്ടായ വര്‍ദ്ധന. എന്താണ് ഇങ്ങനെ ഒരു നേട്ടത്തിന് വഴിവച്ചത് എന്ന് മനസ്സിലാകാതെ അന്തംവിട്ടിരിക്കുകയാണ് നിരീക്ഷകര്‍.

കൊവിഡ് കാലമായതോടെ ഇലക്ട്രോണിക് പാര്‍ട്സ് നിര്‍മാണ മേഖലയാണ് വലിയ തോതില്‍ കുതിച്ചുയര്‍ന്നത്. അതില്‍ നിന്ന് തന്നെയാണ് ഡെല്‍റ്റ അഇലക്ട്രോണിക്സും ഈ നേട്ടം സ്വന്തമാക്കിയത് എന്ന് പറയാം. ലോകത്തെ മറ്റേത് ഇലക്ട്രിക്കല്‍ കമ്പനിയേക്കാളും അഞ്ഞൂറ് ദശലക്ഷം ഡോളറില്‍ അധികം ആയി ഡെല്‍റ്റ ഇലക്ട്രോണിക്സിന്റെ വിപണി മൂല്യം.

തായ്ലാന്റിലെ എസ്ഇടി 100 ഇന്‍ഡക്സിലെ മോശപ്പെട്ട ഓഹരികളില്‍ ഒന്നായിട്ടായിരുന്നു ഡെല്‍റ്റ ഇലക്ട്രോണിക്സിനെ ഇത്രനാളും വിലയിരുത്തിയിരുന്നത്. അതുകൊണ്ട് തന്നെ കാര്യമായ ഡിമാന്‍ഡും ഉണ്ടായിരുന്നില്ല. എന്നാല്‍ വളരെ പെട്ടെന്ന് എല്ലാം മാറിമറിയുന്നതാണ് ലോകം കണ്ടത്. എല്ലാ അടിസ്ഥാന തത്വങ്ങളേയും ഡെല്‍റ്റ അട്ടിമറിച്ചു എന്നാണ് ഓഹരി വിപണിയിലെ വിദഗ്ധര്‍ തന്നെ പറയുന്നത്.

ഡെല്‍റ്റ ഓഹരികള്‍ ഏറ്റവും ഒടുവ്ല്‍ 8.9 ശതമാനം ആണ് ബാങ്കോക്ക് വിപണിയില്‍ ഉയര്‍ന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 25 ബില്യണ്‍ ഡോളര്‍ ആയി. എസ്ഇടി 100 ഇന്‍ഡക്സിലെ മൂന്നാമത്തെ ഏറ്റവും വലിയ കമ്പനിയായി ഡെല്‍റ്റ മാറുകയും ചെയ്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പിടിടി പിസിഎല്‍ ആണ് ഒന്നാം സ്ഥാനത്ത്. എയര്‍പോര്‍ട്സ് ഓറഫ് തായ്ലാന്റ് പിസിഎല്‍ ആണ് രണ്ടാം സ്ഥാനത്ത്.

വാഹനങ്ങള്‍ക്കും ഡാറ്റസെന്ററുകള്‍ക്കും ആവശ്യമായ ഘടകങ്ങളാണ് ഡെല്‍റ്റ പ്രധാനമായും നിര്‍മിക്കുന്നത്. 2020 ലെ ആദ്യ 9 മാസത്തെ മൊത്ത വരുമാനം ഏതാണ്ട് ഇരട്ടിയായി എന്നാണ് കണക്ക്. 5.5 ബില്യണ്‍ ബാത്ത് ( 183 ദശലക്ഷം ഡോളര്‍) ആയിട്ടാണ് ഇത് ഉയര്‍ന്നത് ന്നെ് കഴിഞ്ഞ ഒക്ടോബറില്‍ കമ്പനി തന്നെ വ്യക്തമാക്കിയിരുന്നു.

അടുത്തിടെയാണ് എംഎസ് സിഐ ഐന്‍സിയുടെ ഗ്ലോബല്‍ സ്റ്റാര്‍ഡേര്‍ഡ് ഇന്‍ഡെക്സില്‍ ഡെല്‍റ്റ ഇലക്ട്രോണിക്സിനെ ചേര്‍ത്തത്. ആഗോള തലത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങള്‍ക്ക് ആവശ്യമേറിയതാവാം ഡെല്‍റ്റയുടെ ഈ വമ്പന്‍ നേട്ടത്തിന് വഴിവച്ചത് എന്ന് ചില നിരീക്ഷകര്‍ കരുതുന്നു.

Related Articles

© 2025 Financial Views. All Rights Reserved