മുംബൈ അന്ത്രാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

July 14, 2021 |
|
News

                  മുംബൈ അന്ത്രാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

മുംബൈ: മുംബൈ അന്ത്രാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. നേരത്തെ ജിവികെ ഗ്രൂപ്പിനാണ് വിമാനത്താവളത്തിന്റെ മാനേജ്‌മെന്റ് ചുമതലയുള്ളത്. സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് മഹാരാഷ്ട്ര, മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നിവയില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണ് നീക്കം.

നിലവിലെ ഏറ്റെടുക്കലിനൊപ്പം ബഹുരാഷ്ട്ര കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് ഇപ്പോള്‍ 25 ശതമാനം എയര്‍പോര്‍ട്ട് ഫുട്‌ഫോളുകളാണ് കമ്പനി വഹിക്കുന്നത്. മൊത്തം എട്ട് വിമാനത്താവളങ്ങള്‍ അതിന്റെ മാനേജ്‌മെന്റ് എന്നിവയും കമ്പനി കൈകാര്യം ചെയ്തുവരുന്നുണ്ട്. കൂടാതെ രാജ്യത്തെ വിമാന ചരക്ക് ഗതാഗതത്തിന്റെ 33 ശതമാനത്തിന്റെ നിയന്ത്രണവും അദാനി ഗ്രൂപ്പിനാണ്.

യാത്രാ വിമാനങ്ങളുടെ കാര്യത്തിലും ചരക്ക് നീക്കത്തിന്റെ കാര്യത്തിലും രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് മുംബൈ വിമാനത്താവളം. ലോകോത്തര നിലവാരത്തിലുള്ള മുംബൈ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് മുംബൈയ്ക്ക് അഭിമാനമാണെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നുമാണ് അദാനി ഗ്രൂപ്പ് സ്ഥാപക- ചെയര്‍മാന്‍ ഗൌതം അദാനിയുടെ പ്രതികരണം.

ഭാവിയില്‍ ബിസിനസ്, വിനോദം, എന്നിവയ്ക്കായി മുംബൈ വിമാനത്താവളത്തെ പരിഷ്‌കരിക്കുമെന്നും ഇത് വഴി പ്രാദേശിക തലത്തില്‍ ആയിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും അദാനി വ്യക്തമാക്കി. രാജ്യത്ത് ലഖ്‌നൊ, ജയ്പൂര്‍, ഗുവാഹത്തി, അഹമ്മദാബാദ്, തിരുവനന്തപുരം, മംഗളൂരു എന്നീ വിമാനത്താവളങ്ങളാണ് നിലവില്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്നത്. പബ്ലിക്- പ്രൈവറ്ര് പാര്‍ട്ട്ണര്‍ഷിപ്പിലാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ്.

Related Articles

© 2025 Financial Views. All Rights Reserved