
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിരിക്കുകയാണ് ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് (എഡിബി). നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ച മാത്രമേ കൈവരിക്കുകയുള്ളൂ എന്നാണ് ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് നിരീക്ഷിച്ചിട്ടുള്ളത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് വ്യക്തമംാക്കിയിരിക്കുന്നത്. അതേസമയം 2019-2020 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.2 ശതമാനമാണെന്നാണ് ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് പുറത്തിറക്കിയ ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷം ദക്ഷിണേഷ്യന്‍ മേഖല കൈവരിക്കുന്ന നേട്ടങ്ങളെ പറ്റിയും ഏഷ്യന്‍ ഡിവലപ്‌മെന്റ് വ്യക്തമാക്കുന്നു. 2019 ല്‍ ദക്ഷിണേഷ്യന്‍ മേഖല 6.6 ശതമാനം വളര്‍ച്ച നേടുമെന്നും, 2020 ല്‍ 6.7 ശതമാനം വളര്‍ച്ച നേടുമെന്നുമാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ചൈനയും യുഎസും തമ്മിലുള്ള വ്യാപാര തര്‍ക്കവും, രാഷ്ട്രീയ പ്രതിസന്ധിയും ഇന്ത്യയുടെ വളര്‍ച്ചയ്ക്കും, ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയ്ക്കും വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് റിിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം 2018-2019 സാത്തിക വര്‍ഷം ഇന്ത്യയുടെ ആകെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ശതമാനമാണ്. കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം പ്രകടനമാണ് ജിഡിപി നിരക്കില്‍ ഇടിവ് വരാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കാര്‍ഷിക നിര്‍മ്മാണ മേഖല കൂടുതല്‍ വളര്‍ച്ച കൈവരിച്ചാല്‍ മാത്രമേ വളര്‍ച്ചാ നിരക്കില്‍ വര്‍ധനവ് ഉണ്ടാവുകയുള്ളൂ. ഉത്പ്പാദന മേഖലയുടെ തളര്‍ച്ചയും, സാമ്പത്തിക സ്ഥിരത കൈവരിക്കാത്തത് മൂലവും ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ കുറവ് വരുമെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.