സൊമാറ്റോയോടൊപ്പം ജില്ലാ ഭരണകൂടവും; അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഇരുവരും ഒരുമിച്ച്

April 01, 2020 |
|
News

                  സൊമാറ്റോയോടൊപ്പം ജില്ലാ ഭരണകൂടവും; അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഇരുവരും ഒരുമിച്ച്

പഞ്ചാബ്: കർഫ്യൂ സമയത്ത് ആൾക്കാരുടെ വീടുകളിൽ പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നത് കൂടുതൽ കാര്യക്ഷമമാക്കുന്നതിന്, സൊമാറ്റോയുടെ സേവനം തേടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. നിലവിൽ സോമാറ്റോയിലെ 20 ജീവനക്കാരെ പലചരക്ക് സാധനങ്ങളുടെ വിതരണത്തിനായി തിരഞ്ഞെടുത്തു കഴിഞ്ഞു. എന്നാൽ, കമ്പനിയിൽ ഈ ന​ഗരത്തിൽ 200 ജീവനക്കാരാണുള്ളത്. ആവശ്യാനുസരണം വരും ദിവസങ്ങളിൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കും.

ചൊവ്വാഴ്ച, ഡെപ്യൂട്ടി കമ്മീഷണർ ബി ശ്രീനിവാസൻ, എസ്എസ്പി ഡോ. നാനക് സിംഗ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം സൊമാറ്റോ ജീവനക്കാരെ പലചരക്ക് വിതരണത്തിനായി അയച്ചിരുന്നു. ഇപ്പോൾ, താമസക്കാർക്ക് സോമാറ്റോ അപ്ലിക്കേഷനിൽ പലചരക്ക് സാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാൻ കഴിയും. നഗരത്തിലെ രണ്ട് സ്റ്റോറുകളുമായി സൊമാറ്റോ ബന്ധം സ്ഥാപിക്കുകയും പലചരക്ക് സാധനങ്ങൾ ഏറ്റവും കുറഞ്ഞ ഡെലിവറി ചാർജുകളിൽ വീട്ടിലെത്തിച്ച് നൽകുകയും ചെയ്യുന്നു.

സൊമാറ്റോയുടെ സേവനം ലഭ്യമാക്കുന്നതിലൂടെ നഗരത്തിലെ റേഷൻ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. കൂടാതെ, ആവശ്യമുള്ള കുടുംബങ്ങൾക്ക് സൗജന്യ റേഷനും വിതരണം ചെയ്യുന്നു. തിങ്കളാഴ്ച 1,850 പാക്കറ്റുകൾ വിതരണം ചെയ്തിരുന്നു. ഓരോ പാക്കറ്റിലും ഒരു കുടുംബത്തിന് വേണ്ട 7 ദിവസത്തെ റേഷൻ അടങ്ങിയിരിക്കുന്നു. കൂടാതെ, മുനിസിപ്പൽ കോർപ്പറേഷനും വിവിധ സാമൂഹിക സംഘടനകളും സഹകരിച്ച് നഗരത്തിലെ 13,257 പേർക്ക് ഭക്ഷണം പാകം ചെയ്തും നൽകി. ലോക്ക്ഡൗൺ കാലത്ത് അവശ്യ സാധനങ്ങൾക്കായി പുറത്തിറങ്ങാൻ കഴിയാത്ത ജനങ്ങളെ സഹായിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാനമായ ലക്ഷ്യം.

Related Articles

© 2025 Financial Views. All Rights Reserved