
ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി വില വര്‍ധിച്ചതിന് പിന്നാലെ തക്കാളിയുടെ വിയിലും വന്‍ വര്‍ധനവ്. രാജ്യത്തെ ഭക്ഷ്യ വിപണന മേഖലയില്‍ ഉണ്ടായ ലാഭക്കുറവും, സ്റ്റോക്കില്‍ നേരിടുന്ന സമ്മര്‍ദ്ദവുമാണ് തക്കാളിയയുടെ വിലയും വര്‍ധിക്കാന്‍ ഇടയാക്കിയത്. ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ തക്കാളിയുടെ വിലയില്‍ മാത്രം 70 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം കര്‍ണാടകയിലും, മഹാരാഷ്ട്രയിലുമുണ്ടായ കനത്ത മഴയാണ് തക്കാളിയുടെ വില കുതിച്ചുയരാന്‍ കാരണമായിട്ടുള്ളത്.
ഉള്ളി വിലയും ഇപ്പോള്‍ കുതിച്ചുയരുതയാണ്. വില അധികരിച്ചത് മൂലം വിപണന രംഗത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ദില്ലിയിലും മറ്റിടങ്ങിളിലും തക്കാളിയുടെ വില 40 രൂപ മുതല്‍ 60 രൂപ വരെയാണ്. കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം തക്കാളിയുടെ വില ചണ്ഡിഗണ്ടില്‍ മാത്രം കിലോക്ക് 52 രൂപയാണ് വില.
രാജ്യത്ത് ഉള്ളിയുടെ.യും തക്കാളിയുടെയുംവില കുതിച്ചുയര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന് പരിശോധിക്കാം. വില വര്‍ധിച്ചാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കും. മാത്രമല്ല സംസ്ഥാന സര്‍ക്കാറുകളുടെ നെഞ്ചിടിപ്പ് കൂട്ടുകയും ചെയ്യും. പ്രധാനമായും ഉള്ളിയുടെയും തക്കാളിയുടെയും വില കുതിച്ചുയര്‍ന്നല്‍ വിപണി രംഗത്ത് കൂടുതല്‍ ആശയകുഴപ്പമുണ്ടാകും. ഉപഭോക്താക്കള്‍ പ്രതിസന്ധിയിലാകും. ഉപഭോക്താക്കളുടെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാതെ പോകും. സ്വാഭിവികമായും അവരുടെ വാങ്ങല്‍ തീരുമാനങ്ങളെ ബാധിക്കുകയും ചെയ്യും. ഇത് തുടര്‍ന്നാല്‍ വിപണി രംഗത്ത് മോശം കാലാവസ്ഥ സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.