
മുംബൈ: ബിസിനസ് രംഗത്ത് പുതിയ ദൗത്യത്തിന് ഭാരതി എയര്‍ടെല്‍. 4.55 കോടി രൂപയ്ക്ക് അവാദ എംഎച്ച് ബുല്‍ദാന പ്രൈവറ്റ് ലിമിറ്റഡിന്റെ സോളാര്‍ കമ്പനിയില്‍ നിന്ന് 5.2 ശതമാനം ഓഹരികളാണ് എയര്‍ടെല്‍ സ്വന്തമാക്കിയിട്ടുള്ളത്. അവാദയുടെ എനര്‍ജി വിഭാഗമായ അവാദ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് അടുത്തിടെയാണ് രൂപീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ സോളാര്‍ പവര്‍ പ്ലാന്റുകകളുടെ നിര്‍മാണമുള്‍പ്പെടെയാണ് കമ്പനി നിര്‍വ്വഹിക്കുന്നത്.
അവാദ എംഎച്ച് ബുള്‍ദാന മാര്‍ച്ചോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അതിനാല്‍ 2020 മാര്‍ച്ച് 31 വരെ കമ്പനിയുടെ വരുമാനം തീരെയില്ലെന്നും ഭാരതി എയര്‍ടെല്‍ വെള്ളിയാഴ്ച എക്സ്ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കി. സമ്പൂര്‍ണ്ണ പണമിടപാടിലാണ് ഓഹരി വാങ്ങിയിട്ടുള്ളത്. എന്നാല്‍ മാര്‍ച്ചോടെ മാത്രമേ സാമ്പത്തിക ഇടപാട് പൂര്‍ണ്ണമാകുകയുള്ളൂ.
രാജ്യത്തുടനീളം സൌരോര്‍ജ്ജ കാറ്റാടികള്‍ നിര്‍മിക്കുന്നതിനുള്ള ഒരു പദ്ധതിയുമായാണ് അവാദ മുന്നോട്ടുപോകുന്നത്. ഇന്ത്യയില്‍ ആദ്യമായി ഒരു ജിഗാവാട്ട് ശേഷി മറികടന്ന ആദ്യത്തെ സ്വതന്ത്ര വൈദ്യുതി ഉല്‍പ്പാദകരായി കമ്പനി മാറിയെന്നും ഭാരതി എയര്‍ടെല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ 1010 മെഗാവാട്ട് പീക്ക് ശേഷിയുള്ളതും 2800 മെഗാവാട്ട് പീക്ക് ശേഷിയുള്ളതുമായ ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ഉല്‍പ്പാദന സ്ഥാപനങ്ങളിലൊന്നാണിത്. അവദാ എംഎച്ച് ബുല്‍ദാന സോളാര്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനൊപ്പം കൈമാറ്റം ചെയ്യുകയും ചെയ്യുന്നുണ്ട്. മറ്റ് രീതിയിലുള്ള പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജവും അവാദ ഉല്‍പ്പാദനത്തിന് കീഴില്‍ വരുന്നുണ്ട്.