ഇന്ന് അക്ഷയതൃതീയ; സ്വര്‍ണം വാങ്ങാം ഓണ്‍ലൈനായി

May 14, 2021 |
|
News

                  ഇന്ന് അക്ഷയതൃതീയ; സ്വര്‍ണം വാങ്ങാം ഓണ്‍ലൈനായി

കൊച്ചി: കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വലയുകയാണ് സ്വര്‍ണ വ്യാപാരികള്‍.  കൊവിഡിനൊപ്പം സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകളും വില്‍പ്പനയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ 'അക്ഷയതൃതീയ' വില്പന ഓണ്‍ലൈന്‍ വഴി ആക്കാനൊരുങ്ങി സ്വര്‍ണ വ്യാപാരികള്‍. കഴിഞ്ഞ തവണയും കൊറോണ സാഹചര്യമായിരുന്നു.

മേയ് 14-നാണ് അക്ഷയതൃതീയ. ഈ ദിവസം സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷവും ലോക്ഡൗണ്‍ ആയതിനാല്‍ അക്ഷയതൃതീയ വില്പന ഓണ്‍ലൈന്‍ വഴിയായിരുന്നു. പത്ത് ശതമാനം വില്പന മാത്രമാണ് നടന്നത്. പൊതുവേ സ്വര്‍ണ വ്യാപാരികളെ സംബന്ധിച്ച് വലിയ പ്രതീക്ഷയുടെ ദിനമാണ് അക്ഷയതൃതീയ.

ഈ വര്‍ഷവും കോവിഡ് ലോക്ഡൗണില്‍ കടകളെല്ലാം അടഞ്ഞുകിടക്കുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് വ്യാപാരികള്‍. അതിനുവേണ്ടി സാമൂഹിക മാധ്യമങ്ങളെല്ലാം പരമാവധി ഉപയോഗപ്പെടുത്തും. 15 ശതമാനത്തിലധികം വ്യാപാരം ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved