
2021 ജൂലൈ 21 മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എല്ലാ ഐഎഫ്എസ്സി നമ്പറുകളും അസാധുവാകുമെന്ന് കാനറ ബാങ്ക് ഉപയോക്താക്കളെ അറിയിച്ചു. ജൂണ്‍ 30ന് മുമ്പായി എവ്വാ സിന്‍ഡിക്കേറ്റ് ബാങ്ക് ഉപയോക്താക്കളും അവരുടെ ബാങ്ക് ശാഖയുടെ ഐഎഫ്എസ്സി നമ്പര്‍ പുതുക്കണമെന്നും നിര്‍ദേശമുണ്ട്.
കാനറ ബാങ്കുമായുള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ലയനത്തെത്തുടര്‍ന്ന് ടഥചആ എന്നാരംഭിക്കുന്ന എല്ലാ സിന്‍ഡിക്കേറ്റ് ഐഎഫ്എസ്സി നമ്പറുകളിലും മാറ്റം വരുത്തിയിരിക്കുവെന്ന് കാനറ ബാങ്ക് പറഞ്ഞു. 1.07.2021 മുതല്‍ ടഥചആയില്‍ ആരംഭിക്കുന്ന എല്ലാ ഐഎഫ്എസ്സി കോഡുകളും അസാധുവാകുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
കാനറ ബാങ്ക് അക്കൗണ്ട് ഉടമകള്‍ തങ്ങള്‍ക്ക് പണം അയ്ക്കുന്ന വ്യക്തികളോട് പുതിയ ഐഎഫ്എസ്സി കോഡ് ഉപയോഗിക്കുവാന്‍ അറിയിക്കേണ്ടതാണ്. ഇചഞആ എന്ന് ആരംഭിക്കുന്നതായിരിക്കും പുതുക്കിയ ഐഎഫ്എസ്സി നമ്പര്‍. നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ് തുടങ്ങി ഏത് രീതിയില്‍ പണം അയയ്ക്കുമ്പോഴും പുതിയ ഐഎഫ്എസ്സി നമ്പര്‍ ഉപയോഗിക്കണമെന്ന് അയയ്ക്കുന്ന വ്യക്തിയെ ഓര്‍മപ്പെടുത്തേണം.
2019ലാണ് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ 10 പൊതുമേഖലാ ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത്. 2020 ഏപ്രില്‍ മാസത്തോടെ ലയനം പ്രാബല്യത്തില്‍ വരികയും ചെയതു. ഇതിനാലാണ് 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഐഎഫ്എസ്സി നമ്പറുകളും എംഐസിആര്‍ കോഡുകളും പുതുക്കുന്നത്.
ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ് എന്നതിന്റെ ചുരുക്ക രൂപമാണ് ഐഎഫ്എസ്സി എന്നത്. 11 അക്ക ആല്‍ഫാന്യൂമറിക് കോഡ് ആണിത്. നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ പണ കൈമാറ്റങ്ങള്‍ക്ക് ഐഎഫ്എസ്സി കോഡ് നിര്‍ബന്ധമാണ്. 2020 ഏപ്രില്‍ മാസത്തിലാണ് സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ ലയിച്ചത്. 2019 ഏപ്രില്‍ 1 മുതലാണ് വിജയ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ചത് പ്രാബല്യത്തില്‍ വന്നത്. ഈ ബാങ്കുകളിലെ അക്കൗണ്ട് ഉടമകളുടേയും ഐഎഫ്എസ്സി നമ്പറും എംഐസിആര്‍ കോഡിലും മാറ്റം വരും.