
ഹോളിവുഡിന്റെ സുവര്‍ണ്ണ കാലത്തെ അടയാളപ്പെടുത്തിയ മെട്രോ ഗോള്‍ഡ്വിന്‍ മെയര്‍ (എംജിഎം), ഇനി ആമസോണിന്റെ കൈകളില്‍. ഇനി പ്രേക്ഷകര്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമിലൂടെ ലഭിക്കാന്‍ പോകുന്നത് നാലായിരത്തിലധികം സിനിമകളും പതിനേഴായിരത്തിലധികം ടെലിവിഷന്‍ എപ്പിസോഡുകളുമാണ്. ഒന്‍പത് ബില്യണ്‍ ഡോളറിന് (65,000 കോടി രൂപയ്ക്ക് മുകളില്‍) ആമസോണ്‍ പ്രൈം 'സിംഹ'ത്തെ ഏറ്റെടുക്കുന്നത് അമൂല്യമായ ഈ കണ്ടന്റ് ലൈബ്രറി നോട്ടമിട്ടു തന്നെയാണ്. നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി പ്ലസ് തുടങ്ങിയ സ്ട്രീമിങ് സര്‍വീസുകളുമായുള്ള മത്സരത്തില്‍ ആമസോണിന് ഇനി എംജിഎം പുതിയ കരുത്ത് പകരും.
നിലവില്‍ ആമസോണ്‍ പ്രൈമിന് ലോകമെമ്പാടും 200 മില്യന്‍ വരിക്കാരാണ് ഉള്ളത്. അമേരിക്കയില്‍ മാത്രം 147 മില്യന്‍. അമേരിക്കയ്ക്ക് പുറത്ത് പ്രൈം അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഹോളിവുഡ് സിനിമകളും ടെലിവിഷന്‍ പരമ്പരകളും പ്രേക്ഷരിലേക്ക് എത്തിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് എംജിഎമ്മിനെ ഏറ്റെടുക്കുന്നത്. 'കണ്ടന്റ് ഈസ് കിംഗ്' എന്ന ബിസിനസ്സ് തന്ത്രത്തെ അടിവരയിടുന്ന നീക്കമാണ് ജെഫ് ബെസോസും സംഘവും നടത്തിയിരിക്കുന്നത്.
തൊണ്ണൂറ്റിയേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് 'സ്വര്‍ഗ്ഗത്തേക്കാള്‍ താരങ്ങള്‍ ഇവിടെയാണെ'ന്ന (ങീൃല േെമൃ െവേമി വേലൃല മൃല ശി വലമ്‌ലി)പരസ്യവാചകവുമായി തുടക്കമിട്ട എംജിഎം പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലെത്തിച്ച സിനിമകളും ടെലിവിഷന്‍ പരിപാടികളും തുടങ്ങുന്നത് ഗര്‍ജിക്കുന്ന സിംഹത്തിന്റെ ദൃശ്യവും ലോഗോയിലൂടെയുമായിരുന്നു. നമ്മുടെയെല്ലാം മനസ്സില്‍ മായാതെ കിടക്കുന്നു എംജിഎം സിനിമകളുടെ ആ തുടക്കം. 1924ല്‍ മാര്‍ക്കസ് ലോ, ലൂയി മേയര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച എംജിഎം, ആദ്യ രണ്ടു വര്‍ഷത്തില്‍ തന്നെ നൂറ് സിനിമകള്‍ നിര്‍മ്മിച്ച് ശ്രദ്ധ നേടി. ഇതില്‍ നിരവധി ഓസ്‌കറുകള്‍ വാരിക്കൂട്ടിയ 'ബെന്‍ ഹര്‍' സൂപ്പര്‍ ഹിറ്റായി. പിന്നെ ഹോളിവുഡിന്റെ സുവര്‍ണ കാലം എംജിഎമ്മിന് കൂടി അവകാശപെട്ടതായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ജൈത്രയാത്ര.