അനറോക്കിന്റെ വരുമാനം 32 ശതമാനം ഉയര്‍ന്ന് 402 കോടി രൂപയായി

June 06, 2022 |
|
News

                  അനറോക്കിന്റെ വരുമാനം 32 ശതമാനം ഉയര്‍ന്ന് 402 കോടി രൂപയായി

ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റായ അനറോക്കിന്റെ 2022 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 32 ശതമാനം ഉയര്‍ന്ന് 402 കോടി രൂപയായി. രണ്ടാമത്തെ കോവിഡ് തരംഗത്തിന് ശേഷം ഭവന ഡിമാന്‍ഡിലുണ്ടായ കാര്യമായ വര്‍ദ്ധനവാണ് ഈ ഉയര്‍ച്ചയ്ക്കു കാരണം. 2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 305 കോടി രൂപയായിരുന്നു.

2017 ല്‍ അനുജ് പുരിയാണ് അനറോക്കിന് രൂപം നല്‍കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 19,260 കോടി രൂപ വിലമതിക്കുന്ന 18,800 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ അനറോക്കിന് കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഉപയോക്താക്കളുടെ ആത്മവിശ്വാസം അതിവേഗം തിരിച്ചുവരുന്നുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ച് കഠിനാധ്വാനത്തിലൂടെയാണ് ഞങ്ങള്‍ ലക്ഷ്യം നേടുന്നതെന്ന് അനുജ് പുരി പറഞ്ഞു. ഹൗസിംഗ് ബ്രോക്കറേജ് സേവനങ്ങളില്‍ നിന്നും കമ്പനിക്ക് ലഭിച്ച വരുമാനം ഏകദേശം 300 കോടി രൂപയാണ്. ഓഫീസ്, റീട്ടെയില്‍, വെയര്‍ഹൗസിംഗ്, ഡാറ്റാ സെന്റര്‍ മേഖലകളില്‍ പാട്ടത്തിനും നേരിട്ടുള്ള വില്‍പന,വാങ്ങല്‍ ഇടപാടുകള്‍ക്കും സൗകര്യമൊരുക്കിയാണ് കമ്പനി വരുമാനം നേടുന്നത്.

കഴിഞ്ഞ അഞ്ചു മുതല്‍ ഏഴ് വര്‍ഷത്തിനിടയില്‍ ഭവനവായ്പകളുടെ പലിശ നിരക്ക് കുറഞ്ഞു നില്‍ക്കുന്നതും, ഭവന വിലയിലെ സ്ഥിരതയും വില്‍പ്പന മെച്ചപ്പെടുത്തി. മുംബൈ, പൂനെ, അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ തുടങ്ങി എല്ലാ പ്രധാന ഇന്ത്യന്‍ നഗരങ്ങളിലും സാന്നിധ്യമുള്ള കമ്പനിക്ക്, ഏകദേശം 1,800 റിയല്‍ എസ്റ്റേറ്റ് പ്രൊഫഷണലുകളുടെ ഒരു ടീമുണ്ട്. മിഡില്‍ ഈസ്റ്റ് വിപണികളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.

Read more topics: # Anarock,

Related Articles

© 2025 Financial Views. All Rights Reserved