ഏറ്റവും പുതിയ ഉത്പന്നങ്ങളുമായി ആപ്പിള്‍; ഐഫോണ്‍ 13 സീരിസ് പുറത്തിറക്കി

September 15, 2021 |
|
News

                  ഏറ്റവും പുതിയ ഉത്പന്നങ്ങളുമായി ആപ്പിള്‍; ഐഫോണ്‍ 13 സീരിസ് പുറത്തിറക്കി

ന്യൂയോര്‍ക്ക്: തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ലോകത്തിന് മുന്‍പിലേക്ക് വെച്ച് ആപ്പിള്‍. പുതുതലമുറ ഐഫോണ്‍ 13 സീരിസിലേക്കാണ് ലോകത്തിന്റെ ശ്രദ്ധയെത്തിയത്. ഐഫോണ്‍ 13 സീരിസിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 7ഉം പുറത്തിറക്കി. ആപ്പിള്‍ മേധാവി ടിം കുക്കാണ് കമ്പനി പുതിയ ഉല്‍പ്പന്നങ്ങളെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തിയത്.

മികച്ച സ്‌റ്റൈലും കരുത്തുറ്റ പെര്‍ഫോമന്‍സുമായാണ് ഐഫോണ്‍ 13 സിരീസ് എത്തുന്നത്.  ഐ ഫോണ്‍ 13 മിനിയും പുറത്തിറക്കി. ഐഫോണ്‍ 13 റീസൈക്കിള്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ച് നിറങ്ങളിലാണ് ഐ ഫോണ്‍ 13 എത്തുന്നത്. സെറാമിക് ഷീല്‍ഡ് ഫ്രണ്ട്, ഫ്‌ലാറ്റ് എഡ്ജ് ഡിസൈനില്‍ പിങ്ക്, ബ്ലൂ, മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, പ്രോഡക്റ്റ് റെഡ് നിറങ്ങളിലാകും പുതിയ ഐഫോണ്‍ വിപണിയിലെത്തുക.  

പുതിയ ഐപാഡ് മിനിയും കമ്പനി പുതിയതായി അവതരിപ്പിച്ചു. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയുടെ ബേസിക്ക് സ്റ്റോറേജ് മോഡലുകള്‍ 128 ജിബിയില്‍ തുടങ്ങി 512 ജിബി വരെയാണ്. ഐഫോണ്‍ 13 മിനി വില ആരംഭിക്കുന്നത് 699 ഡോളറിലാണ് (എകദേശം 51,469 രൂപ). ഐഫോണ്‍ 13ന്റെ വില ആരംഭിക്കുന്നത് ഡോളര്‍ 799നാണ് (എകദേശം 58,832 രൂപ).

Read more topics: # apple, # ആപ്പിള്‍,

Related Articles

© 2025 Financial Views. All Rights Reserved