ബാങ്ക് ലൈസന്‍സിന് അപേക്ഷിച്ച് കാലിക്കറ്റ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കും യുഎഇ എക്‌സ്‌ചേഞ്ചും

April 16, 2021 |
|
News

                  ബാങ്ക് ലൈസന്‍സിന് അപേക്ഷിച്ച് കാലിക്കറ്റ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കും യുഎഇ എക്‌സ്‌ചേഞ്ചും

കൊച്ചി: കേരളത്തില്‍ നിന്നുള്ള കാലിക്കറ്റ് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്, യുഎഇ എക്‌സ്‌ചേഞ്ച് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവ ബാങ്ക് ലൈസന്‍സിന് അപേക്ഷിച്ചതായി റിസര്‍വ് ബാങ്ക് അറിയിച്ചു. വാണിജ്യ ബാങ്കിങ് സേവനങ്ങള്‍ തുടങ്ങുന്നതിന് യുഎഇ എക്‌സ്‌ചേഞ്ചിന് ഒപ്പം ദ് റിപ്പാര്‍ട്രിയേറ്റ്‌സ് കോഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡ്(റെപ്‌കോ ബാങ്ക്), ചൈതന്യ ഇന്ത്യ ഫിന്‍ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, പങ്കജ് വൈഷ് എന്നിവയും അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇസാഫ് ബാങ്ക് പോലെ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആകാനുള്ള ലൈസന്‍സിനാണ് കാലിക്കറ്റ് സിറ്റി കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ വിസോഫ്റ്റ് ടെക്‌നോളജീസ്, അഖില്‍ കുമാര്‍ ഗുപ്ത, ദ്വാര ക്ഷത്രിയ ഗ്രാമീണ്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയും അപേക്ഷിച്ചിട്ടുണ്ട്.

സഹകരണ സംഘങ്ങള്‍ക്കും സ്‌മോള്‍ ഫിനാന്‍സിങ് ബാങ്ക് ആകാന്‍ അപേക്ഷിക്കാമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ഇറക്കിയതിനെ തുടര്‍ന്നാണ് അപേക്ഷ നല്‍കിയതെന്നും ഒരു വര്‍ഷമായി മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും കാലിക്കറ്റ് സിറ്റി കോഓപ്പറേറ്റീവ് ബാങ്ക് അറിയിച്ചു. യുഎഇ എക്‌സ്‌ചേഞ്ച് ഇപ്പോള്‍ യൂണിമണി എന്ന പേരിലാണു പ്രവര്‍ത്തിക്കുന്നത്. യുഎഇയിലെ ഫിനാബ്ലര്‍ എന്ന കമ്പനിക്കു കീഴിലാണെങ്കിലും ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനിയാണിത്.   ഫിനാബ്ലറിനെ പ്രിസം എന്ന ഇസ്രയേല്‍ കമ്പനിയും അബുദാബി റോയല്‍ സ്ട്രാറ്റജിക് പാര്‍ട്‌ണേഴ്‌സും ചേര്‍ന്ന കണ്‍സോര്‍ഷ്യം ഈയിടെ ഏറ്റെടുത്തു.

Related Articles

© 2025 Financial Views. All Rights Reserved