എസ്സാര്‍സ്റ്റീല്‍ ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള ആര്‍സലര്‍ മിത്തലിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു

April 16, 2019 |
|
News

                  എസ്സാര്‍സ്റ്റീല്‍ ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള ആര്‍സലര്‍ മിത്തലിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു

സാമ്പത്തിക പ്രതിസന്ധിയിലായ എസ്സാര്‍സ്റ്റീല്‍ ലിമിറ്റഡിനെ 42,000 കോടി രൂപ നല്‍കി ആര്‍സലര്‍ മിത്തലിന് ഏറ്റെടുക്കാനാവില്ല. എസ്സാര്‍ സ്റ്റീല്‍ പാപ്പരത്ത കേസില്‍ സുപ്രീം കോടതിയുടെ പുതിയ നിര്‍ദ്ദേശമാണ് ആര്‍സലര്‍ മിത്തലിന്റെ ഏറ്റെടുക്കലിന് കാരണമാകുന്നത്. ഹസിരയില്‍ 10 മില്ല്യണ്‍ ടണ്‍ സ്റ്റീല്‍ മില്ലുള്ള എസ്സാര്‍ സ്റ്റീലിന് വിവിധ ദേശസാല്‍കൃതബാങ്കുകളിലായി ഏതാണ്ട് 49,000 രൂപയുടെ കടമുണ്ട്.

കേസിന്റെ അപ്പീല്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ പാപ്പരത്തകേസുകളില്‍ വാദം കേള്‍ക്കുന്ന ട്രൈബ്യൂണലിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ വിധിയില്‍ പ്രതിവര്‍ഷം നൂറ് ദശലക്ഷം മെട്രിക് ടണ്‍ മെറ്റല്‍ നിര്‍മിക്കാന്‍ കഴിയുന്ന സ്റ്റീല്‍ മില്‍ വാങ്ങാനും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ട്രില്ല്യണ്‍ കണക്കിന് രൂപ നിക്ഷേപിക്കാനുമുള്ള ആര്‍സലറിന്റെ പദ്ധതികള്‍ വൈകാന്‍ കാരണമാകും.

എസ്സാര്‍ സ്റ്റീല്‍ പദ്ധതിയുടെ കടബാധ്യത സംബന്ധിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ വിശദീകരിക്കുന്നതിന് ബഞ്ച് ഉത്തരവിട്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. റൂയിയ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എസ്സാര്‍ സ്റ്റീലിന് ഇന്ത്യക്കു പുറമെ വിദേശങ്ങളിലും സാന്നിധ്യമുണ്ടായിരുന്നു. 1.4 കോടി ടണ്ണില്‍ കൂടുതലായിരുന്നു കമ്പനിയുടെ വാര്‍ഷിക ഉത്പാദന ശേഷി. ഒരുകോടിയോളം ഫ്‌ലാറ്റ് സ്റ്റീലുകള്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തിരുന്നു. ഇന്ത്യയില്‍ ആദ്യമായി ബുള്ളറ്റ് പ്രൂഫ് സ്റ്റീല്‍ നിര്‍മിച്ചത് എസ്സാര്‍ സ്റ്റീലാണ്. 

 

 

Related Articles

© 2025 Financial Views. All Rights Reserved