സേവന നികുതി കുടിശികയുണ്ടോ? ഡിസംബര്‍ 31വരെ സബ്കാ വിശ്വാസില്‍ അപേക്ഷിച്ചാല്‍ കുടിശിക ഒഴിവായേക്കും

December 17, 2019 |
|
News

                  സേവന നികുതി കുടിശികയുണ്ടോ? ഡിസംബര്‍ 31വരെ സബ്കാ വിശ്വാസില്‍ അപേക്ഷിച്ചാല്‍ കുടിശിക ഒഴിവായേക്കും

കൊച്ചി: കേന്ദ്ര എക്‌സൈസ് സേവന നികുതി കുടിശിക അടക്കാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കിയിരിക്കുകയാണ് നികുതി വകുപ്പ്. കുടിശിക സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സബ്കാ വിശ്വാസ് പദ്ധതിയാണ് നടപ്പാക്കുന്നത്. ഡിസംബര്‍ 31വരെയാണ് ഈ പദ്ധതി അനുസരിച്ച് നികുതി അടച്ചുതീര്‍ക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. മുപ്പത് മുതല്‍ അറുപത് ശതമാനം വരെ നികുതി അടച്ചുതീര്‍ക്കാനാണ് അധികൃതര്‍ അവസരം നല്‍കിയിരിക്കുന്നത്.

ജിഎസ്ടി  നടപ്പാക്കും മുമ്പുള്ള 2017 ജൂണ്‍ 30 വരെ ഉണ്ടായിരുന്ന സെന്‍ട്രല്‍ എക്‌സൈസ് സേവനനികുതി നിയമം അനുസരിച്ചുള്ള പരാതികളാണ് പരിഹരിക്കുക. 2019 ജൂണ്‍ 30 വരെ നോട്ടീസ് ലഭിക്കുകയോ കുടിശിക വരുത്തുകയോ ചെയ്ത വ്യാപാരി,വ്യവസായി സംരംഭകര്‍ക്കാണ് സബ്കാ വിശ്വാസ് പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കുക. നിശ്ചിത ശതമാനം കുടിശിക അടക്കുന്നവരെയും പിഴയും പലിശയും നിന്ന് ഒഴിവാക്കും. നികുതി അടച്ചവര്‍ പിഴയിലും പലിശയിലും കുടിശിക തുടരുന്നുണ്ടെങ്കില്‍ ഈപദ്ധതി ഉപയോഗിച്ച് കുടിശിക ഒഴിവാക്കാന്‍ സാധിക്കുമെന്ന് നികുതി വകുപ്പ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് www.cbic-gst.gov.inസന്ദര്‍ശിക്കാം. ഈ വെബ്‌സൈറ്റില്‍ലോഗിന്‍ ചെയ്തു ഡിക്ലറേഷന്‍ ഫോം എസ്വിഎല്‍ഡിആര്‍എസ്-1 ആണ് ഫയല്‍ ചെയ്യേണ്ടത്.

Related Articles

© 2025 Financial Views. All Rights Reserved