
നടപ്പുവര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കുമോ? ആശങ്കള്‍ പലവിധത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന എല്ലാ നയങ്ങളും ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും നടപ്പുവര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കില്ലെന്നും വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനം മാത്രമാണ് രേഖപ്പെടുത്തുകയെന്നുമാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്കും ഇത്തരമൊരു നയം വ്യക്തമാക്കിയിരിക്കുകയാണ്. നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 5.1 ശതമാനമായി ചുരുങ്ങുമെന്നാണ് ഏഷ്യന്‍ ഡിവല്പ്‌മെന്റ് ബാങ്കും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
തൊഴില്‍ സാഹചര്യത്തില്‍ നേരിട്ട പ്രതിസന്ധിയും, ബാങ്കുകളുടെ വായ്പാ ശേഷി കുറഞ്ഞതും ഗ്രാമീണ മേഖലയുടെ വളര്‍ച്ചയ്ക്കും പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. അതേസസമയം അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്് 6.5 ശതമാനമാണ് രേഖപ്പെടുത്തുകയെന്നാണ് ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് പ്രവചിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഉപഭോഗ നിക്ഷേപ മേഖലയില്‍ ഇപ്പോഴും വലിയ തളര്‍ച്ചയാണ് രൂപപ്പെട്ടിട്ടുള്ളത്.
വ്യവസായിക ഉത്പ്പാദനത്തിലുണ്ടായ ഇടിവും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുന്നതിന് കാരണമായിട്ടുണ്ട്. ആഗോള മാന്ദ്യവും ആഭ്യന്തര ഉപഭോഗത്തിലുമുള്ള ഇടിവുമാണ് വളര്‍ച്ചാ നിരക്ക് വീണ്ടും കുറയുമെന്ന വലിയിരുത്തലില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. എന്നാല്‍ സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. അതേസമയം ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. നടപ്പുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ വിവിധ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിട്ടും സമ്പദ്വ്യവസ്ഥയില്‍ വെല്ലുവിളി തന്നെയാണ് നിലനില്‍ക്കുന്നത്.
കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും നിക്ഷപ മേഖലയിലും വ്യസായിക മേഖലയിലുമെല്ലാം തളര്‍ച്ച തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്. അതേസമയം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഊര്‍ജിതമായ ശ്രമമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. വ്യവസായിക ഉത്പ്പാദനത്തിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വലിയ തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഗ്രോസ് ഫിക്സഡ് ക്യാപിറ്റല്‍ ഫോര്‍മേഷന്‍ (ജിഎഫ്സിഎഫ്) ല്‍ അഥവാ മൊത്ത സ്ഥിര മൂലധന നിക്ഷേപ സമാഹരണത്തില്‍ സെപ്റ്റംബറില്‍ ഇടവ് രേഖപ്പെടുക്കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
വിവിധ റേറ്റിങ് ഏജന്‍സികളും നിലവില്‍ ഇന്ത്യയുടെ ളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. ആഗോള റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായാണ് വെട്ടിക്കുറച്ചത്. അതേസമയം നേരത്തെ ക്രിസില്‍ വിലയിരുത്തിയത് 6.3 ശതമാനമായിരുന്നു. നോമുറ നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനമായും വെട്ടിക്കുറച്ചു. ഉപഭോഗ നിക്ഷേപ മേഖലയിലും, കാര്‍ഷിക വ്യാപാര മേഖലയിലുമെല്ലാം രൂപപ്പെട്ട തളര്‍ച്ചയാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ പ്രധാന കാരണമാകുക എന്നാണ് വിലയിരുത്തല്‍.
പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ആര്‍ബിഐ ചുരുക്കുമ്പോള്‍
നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ആര്‍ബിഐ വെട്ടിക്കുറക്കുമ്പോള്‍ ഓഹരി വിപണിയില്‍ വലിയ ആശയകുഴപ്പങ്ങള്‍ രൂപപ്പെടും. മാന്ദ്യം മൂലം രൂപയുടെ മൂല്യത്തില്‍ ഭീമമായ ഇടിവ് സംഭവിക്കുന്നതോടെ നിക്ഷേപകരുടെ പിന്‍മാറ്റവും ശക്തമാകും. ഇത് വിപണിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെടുക. നിലവില്‍ പലിശ നിരക്കില്‍ വലിയ മാറ്റങ്ങളൊന്നും ആര്‍ബിഐ വരുത്താത്ത സ്ഥിതിക്ക് രാജ്യത്തെ വിപണി കേന്ദ്രങ്ങളില്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.