പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം കത്തുമ്പോള്‍; രാജ്യത്തെ ഇന്ധന വിതരണത്തില്‍ പ്രതിസന്ധി; വിവിധ റിഫൈനറികള്‍ അടച്ചുപൂട്ടി

December 16, 2019 |
|
News

                  പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം കത്തുമ്പോള്‍; രാജ്യത്തെ ഇന്ധന വിതരണത്തില്‍ പ്രതിസന്ധി; വിവിധ റിഫൈനറികള്‍ അടച്ചുപൂട്ടി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം അരങ്ങേറുകയാണിപ്പോള്‍. മുസ്ലിങ്ങളെ പൗരത്വ നയമ ഭേദഗതയില്‍ നിന്ന് മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഇത്തരം നിയമങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യപകമായി പ്രക്ഷോഭം അരങ്ങേറുകയാണെങ്കില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും വശളാകും. അസമിലും, മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള ഇന്ധന വിതരണത്തിലടക്കം തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. പ്രക്ഷോഭം കാരണം ഈ മേഖലയിലെ  റിഫൈനറി യൂണിറ്റുകളും, എണ്ണ ഉത്പ്പാദന കേന്ദ്രങ്ങളും അടച്ചപൂട്ടിയിട്ടുണ്ടെന്നാണ് വിവരം.  

സ്ഥിതി പൂര്‍ണമായും വശളയാല്‍ രജ്യത്ത് എണ്ണ വിലയില്‍ വര്‍ധനവുണ്ടായേക്കും. മറ്റ് ഉപഭോഗ മേഖലയെയും വ്യവസായ മേഖലയെയും ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ പ്രക്ഷോഭം തണുപ്പിക്കേണ്ടത് കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവാദിത്യനമായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) അസമിലെ ഡിഗ്ബോയ് റിഫൈനറി അടച്ചുപൂട്ടിയിരിക്കുകയാണ.് ഗുവാഹത്തി യൂണിറ്റ് കുറഞ്ഞ തോതിലാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. രാജ്യത്ത് എണ്ണ വതിരണത്തില്‍ വരും ദിവസങ്ങളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.  

മേഖലയിലെ മറ്റൊരു പൊതുമേഖല എണ്ണ കമ്പനിയായ ഓയില്‍ ഇന്ത്യ ലിമിറ്റഡ് എല്‍പിജി ഉത്പാദനം നിര്‍ത്താന്‍ നിര്‍ബന്ധിതരാവുകയും ക്രൂഡ് ഓയില്‍ ഉത്പാദനം 15-20 ശതമാനം കുറയുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള കമ്പനികളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.  എണ്ണ ഉത്പാദനത്തിലടക്കം വരും ദിവസങ്ങളില്‍  ഭീമമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്.  

റിഫൈനറികളിലും ഓയില്‍ ഇന്‍സ്റ്റാലേഷനുകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഹാജര്‍നില കുറവാണെന്നും കമ്പനി പറയുന്നു. രാജ്യത്തെ വിവിധയിടങ്ങളില്‍ പ്രോക്ഷോഭം അരങ്ങേറുന്നതിനാല്‍  വിവിധ യൂണിറ്റുകളിലെ  ഹാജര്‍ നില കുറവാണെന്നാണ് റിപ്പോര്‍ട്ട്.   അതേസമയംകുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത് മുതല്‍ അസമില്‍ പ്രതിഷേധം ശക്തമാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും ഹാജര്‍ നില കുറവാണെന്നാണ് റിപ്പോര്‍ട്ട്. 

Related Articles

© 2025 Financial Views. All Rights Reserved