രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സഞ്ചാരികളെ സ്വാഗതം ചെയ്ത് ഓസ്ട്രേലിയ

February 08, 2022 |
|
News

                  രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സഞ്ചാരികളെ സ്വാഗതം ചെയ്ത് ഓസ്ട്രേലിയ

രാജ്യാന്തര ടൂറിസം രംഗത്തിന് ആവേശം പകര്‍ന്ന് ഓസ്ട്രേലിയ. കോവിഡ് ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയ സഞ്ചാരികള്‍ക്കായി തുറക്കുകയാണ്. എന്നാല്‍ രണ്ട് വാക്സിന്‍ സ്വീകരിച്ച അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ക്ക് മാത്രമേ ഈ മാസം ഓസ്‌ട്രേലിയയിലേക്ക് പോകാനാകൂ. ഫെബ്രുവരി 21 മുതല്‍ വിദേശ വിനോദസഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ വീണ്ടും തുറക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചു.

ഏകദേശം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സഞ്ചാരികള്‍ക്കായി രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറക്കുന്നത്. കോവിഡ് മൂലം ആഭ്യന്തര അതിര്‍ത്തി വീണ്ടും തുറക്കുന്നത് വൈകിയപ്പോള്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള പോക്കുവരവുകളും അടച്ചിരുന്നു.

ഇപ്പോള്‍ രാജ്യത്തെ എല്ലാ വിമാവത്താവളങ്ങളിലേക്കും മാനദണ്ഡങ്ങള്‍ പാലിച്ച് വാക്സിനെടുത്ത യാത്രക്കാര്‍ക്ക് പ്രവേശിക്കാമെന്നാക്കിയിട്ടുണ്ട്. കോവിഡിന് മുമ്പ്, ഓസ്‌ട്രേലിയ ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച്, ടൂറിസം വ്യവസായം വാര്‍ഷിക വരുമാനത്തില്‍ 120 ബില്യണ്‍ ഡോളറിലധികം (84.9 ബില്യണ്‍ ഡോളര്‍) സൃഷ്ടിക്കുകയും ഏകദേശം 5 ശതമാനം തൊഴിലാളികള്‍ക്ക് ജോലി നല്‍കുകയും ചെയ്തിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved