
മുംബൈ: നാല് കല്‍ക്കരി കമ്പനികള്‍ക്ക് അദാനി ഓസ്ട്രേലിയ 106 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് ക്വീന്‍സ്‌ലാന്‍ഡ് കോടതി നിര്‍ദ്ദേശിച്ചു. നോര്‍ത്ത് ക്വീന്‍സ്‌ലാന്‍ഡിലെ അബോട്ട് പോയിന്റ് കല്‍ക്കരി ടെര്‍മിനിലേക്കുളള പ്രവേശനവും ടെര്‍മിനല്‍ കൈകാര്യം ചെയ്യലും സംബന്ധിച്ച കരാറുമായി ബന്ധപ്പെട്ട തകര്‍ത്തിലാണ് കോടതിയുടെ ഉത്തരവ്.
ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പായ അദാനി ഓസ്‌ട്രേലിയ നാല് കമ്പനികള്‍ക്കായി ഈ തുക കൈമാറണമെന്ന് കോടതി വ്യക്തമാക്കി. 'ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലുളള ക്വീന്‍സ്‌ലാന്റ് സുപ്രീം കോടതി വ്യാഴാഴ്ച വൈകി പുറത്തിറക്കിയ വിധിന്യായത്തില്‍, 2017 ജൂലൈ മുതല്‍ 2018 ജൂലൈ വരെ തുറമുഖത്തേക്ക് പ്രവേശിക്കുന്നതിന് അദാനി ന്യായമായ ചാര്‍ജുകള്‍ നല്‍കിയിട്ടില്ലെന്ന് കോടതി കണ്ടെത്തി,' ഓസ്‌ട്രേലിയന്‍ മാധ്യമമായ ഫിനാന്‍ഷ്യല്‍ റിവ്യൂ റിപ്പോര്‍ട്ട് ചെയ്തു.
കോടതി ഉത്തരവ് അനുസരിച്ച്, ലേക്ക് വെര്‍മോണ്ടിന് 37.6 മില്യണ്‍ ഡോളറും ക്യു കോളിന് 25.3 മില്യണ്‍ ഡോളറും ബൈര്‍വെന്‍ കോളിന് 31.7 മില്യണ്‍ ഡോളറും സോനോമ മൈനിന് 11.9 മില്യണ്‍ ഡോളറും അദാനി ഓസ്‌ട്രേലിയ നല്‍കണം.