
ബജാജ് ഓട്ടോയുടെ വില്‍പന 1.96 ശതമാനം ഉയര്‍ന്ന് 4,23,315 യൂണിറ്റിലെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 4,15,168 യൂണിറ്റ് വിറ്റഴിച്ച സ്ഥാനത്താണ് രണ്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത്. മൊത്തം മോട്ടോര്‍ സൈക്കിള്‍ വില്‍പന 4.76 ശതമാനം ഉയര്‍ന്ന് 3,66,268 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,49,617 യൂണിറ്റായിരുന്നു.
ആഭ്യന്തരവിപണിയില്‍ മോട്ടോര്‍ സൈക്കിള്‍ വില്‍പന 2.5 ശതമാനം ഉയര്‍ന്ന് 2,05,875 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,00,742 യൂണിറ്റായിരുന്നു രേഖപ്പെടുത്തിയത്. ബജാജ് ഓട്ടോയുടെ മൊത്തം കൊമേഴ്ഷ്യല്‍ വില്‍പ്പനയില്‍ 12.97 ശതമാനം കുറവ് രേഖപ്പെടുത്തി 57,047 യൂണിറ്റായി. 2018 ഏപ്രിലില്‍ വിറ്റത് 65,551 യൂണിറ്റാണ്.
മൊത്തം കയറ്റുമതി 3 ശതമാനം ഉയര്‍ന്ന് 1,91,211 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,85,704 യൂണിറ്റായിരുന്നു.