
വളര്‍ച്ചാ സാധ്യത മുന്നില്‍കണ്ട് യുകെ ആസ്ഥാനമായുള്ള ബാര്‍ക്ലെയ്സ് ബാങ്ക് രാജ്യത്ത് 3000 കോടി നിക്ഷേപിക്കുന്നു. ഇതോടെ ബാര്‍ക്ലെയ്സിന്റെ രാജ്യത്തെ മൊത്തം നിക്ഷേപം 8,300 കോടിയാകും. മൂലധന നിക്ഷേപം കോര്‍പറേറ്റ്, നിക്ഷേപ ബാങ്കിങ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വളര്‍ച്ച സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റീട്ടെയില്‍മേഖലയില്‍നിന്ന് 2011ല്‍ പിന്മാറിയ ബാങ്ക് കോര്‍പറേറ്റ്, നിക്ഷേപ ബാങ്കിങ് മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതിനുമുമ്പ് 540 കോടി രൂപയാണ് 2009-10 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപം നടത്തിയത്. ഇന്ത്യയിലെ പ്രാദേശിക ധനകാര്യ സ്ഥാപനങ്ങള്‍ക്കുപുറമെ, എച്ച്എസ്ബിസി, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ്, സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, ബിഎന്‍പി പാരിബാസ് എന്നിവ ഉള്‍പ്പെടുയുള്ള വിദേശ ബാങ്കുകളുമായിട്ടായിരിക്കും ബാര്‍ക്ലെയ്സിന് മത്സരിക്കേണ്ടിവരിക.