
ബയര്‍ കമ്പനിയില്‍ നിന്ന് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണിപ്പോള്‍ പുറത്തുവരുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് കെമിക്കല്‍ ഭീമനായ ബയര്‍ ജര്‍മ്മനിയില്‍ മാത്രം 4500 ഓളം വരുന്ന തൊഴിലാളികളെ പിരിച്ചുവിട്ടേക്കും. ആഗോള തലത്തില്‍ പടര്‍ന്നു പന്തലിച്ച ബേയര്‍ കമ്പനിയുടെ ഈ നീക്കത്തെ സാമ്പത്തിക ലോകം ഞെട്ടലോടെയാണ് കാണുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബേയര്‍ ജീവനക്കാരെ പിരിച്ചുവിടുന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിലയിരുത്തല്‍.
അതേസമയം കമ്പനി ഇങ്ങനെയൊരു തീരുമാനം നേരത്തെ എടുത്തതാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറില്‍ തന്നെ കമ്പനി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്താരാഷ്ര തലത്തില്‍ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കഴിഞ്ഞ ഡിസംബറില്‍ കമ്പനി അറിയിച്ചത്. കമ്പനിയുടെ ഓഹരി മൂല്യത്തിലും ലാഭത്തിലും ഇടിവ് വന്നതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്. തൊഴിലാളികള്‍ക്ക് മികച്ച പാക്കേജ് നല്‍കിയും റിട്ടയര്‍മെന്റും നല്‍കിയുമാണ് പിരിച്ചു വിടുക.
കമ്പനിക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന തിരിച്ചടികളും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിന് കാരണമായിട്ടുമുണ്ട്. കമ്പനിക്കെതിരെ വിവിധ രാജ്യങ്ങളില്‍ ആരോപണങ്ങളും കേസുകളുമുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കമ്പനിയുടെ ഉത്പന്നങ്ങള്‍ ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ പടര്‍ത്തുന്നുവന്നൊണ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവരുന്ന ആരോപണം. മോണ്‍സാന്റോയുടെ കളനാശിയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ മാരകമായ അസുഖങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് ആരോപണം. കമ്പനിയുടെ പ്രവര്‍ത്തനം തന്നെ അന്താരാഷ്ട്ര തലത്തില്‍ നിരോധിക്കമമെന്നാണ് വിവധ സംഘടനകള്‍ ആവശ്യപ്പെടുന്നത്.