യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയിലേക്ക് ഭാരത്‌പേയും; 370 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

August 04, 2021 |
|
News

                  യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയിലേക്ക് ഭാരത്‌പേയും; 370 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ ഇ ഫണ്ടിംഗിലൂടെ 370 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ഭാരത്‌പേ. പുതിയ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി പങ്കെടുത്ത ഡ്രാഗണീര്‍ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പും സ്റ്റെഡ്ഫാസ്റ്റ് ക്യാപിറ്റലും മറ്റ് പുതിയ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.

ഈ നിക്ഷേപത്തോടെ ഇന്ത്യയുടെ വളരുന്ന യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഏറ്റവും പുതിയ പട്ടികയില്‍ ഭാരത്‌പെ ഇടംപിടിക്കുന്നു. ആറ് മാസത്തിനുള്ളില്‍ മൂല്യം മൂന്നിരട്ടിയായി ഉയര്‍ന്ന് 2.85 ബില്യണ്‍ ഡോളറിലെത്തി. ഈ വര്‍ഷം ഫെബ്രുവരിയില്‍ 900 മില്യണ്‍ ഡോളര്‍ മൂല്യത്തില്‍ കമ്പനി 108 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.

നിലവിലെ ഫണ്ട് ശേഖരണത്തില്‍ പുതിയ നിക്ഷേപകനായ ടൈഗര്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. ഡ്രാഗണറും സ്റ്റെഡ്ഫാസ്റ്റും 25 മില്യണ്‍ ഡോളര്‍ വീതവും നിക്ഷേപിച്ചു. നിലവിലുള്ള സീക്വോയ ക്യാപിറ്റല്‍, ഇന്‍സൈറ്റ് പാര്‍ട്‌ണേഴ്‌സ്, കോട്ട് മാനേജ്‌മെന്റ്, ആംപ്ലോ, റിബ്ബിറ്റ് ക്യാപിറ്റല്‍ എന്നിവ 200 മില്യണ്‍ ഡോളര്‍ കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved