ഫിന്‍ടെക് സ്ഥാപനമായ ഭാരത് പേ 14000 കോടി രൂപയുടെ വായ്പാ ലക്ഷ്യവുമായി മുന്നോട്ട്

May 11, 2021 |
|
News

                  ഫിന്‍ടെക് സ്ഥാപനമായ ഭാരത് പേ 14000 കോടി രൂപയുടെ വായ്പാ ലക്ഷ്യവുമായി മുന്നോട്ട്

മുംബൈ: രാജ്യത്തെ മുന്‍നിര ഫിന്‍ടെക് സ്ഥാപനമായ ഭാരത് പേ 14000 കോടി രൂപയുടെ വായ്പാ ലക്ഷ്യവുമായി മുന്നോട്ട്. രാജ്യത്തെ സ്വാധീനം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് സാമ്പത്തിക ഞെരുക്കം നേരിടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി വായ്പാ സഹായവുമായി മുന്നോട്ട് പോകുന്നത്.

നോര്‍ത്തേണ്‍ ആര്‍ക് ക്യാപിറ്റലില്‍ നിന്നും 50 കോടി കമ്പനി വായ്പയായി എടുത്തിട്ടുണ്ട്. അത് വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വായ്പാ സഹായം നല്‍കാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. 2021 ന് ശേഷം ഭാരത് പേ വാങ്ങിയ ആറാമത്തെ ഡെബ്റ്റ് ഫിനാന്‍സിം?ഗാണ് ഇത്. ജനുവരിയില്‍ മൂന്ന് മുന്‍നിര കമ്പനികളില്‍ നിന്നായി 200 കോടി കമ്പനി സ്വീകരിച്ചിരുന്നു. ആള്‍ട്ടീരിയ ക്യാപിറ്റല്‍, ഇന്നൊവെന്‍ ക്യാപിറ്റല്‍, ട്രൈഫെക്ട ക്യാപിറ്റല്‍ എന്നിവയില്‍ നിന്നായിരുന്നു സഹായം വാങ്ങിയത്. പിന്നീട് ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയില്‍ നിന്നും കമ്പനി സഹായം വാങ്ങി.

രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പാലമായി വര്‍ത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് ഭാരത് പേ ഗ്രൂപ്പ് പ്രസിഡന്റ് സുഹൈല്‍ സമീര്‍ ബിസിനസ് സ്റ്റാന്റേര്‍ഡിനോട് പറഞ്ഞത്. ഇതിനോടകം രണ്ട് ലക്ഷത്തോളം വ്യാപാരികള്‍ക്ക് 1600 കോടി രൂപയുടെ വായ്പാ സഹായം ഭാരത് പേ ലഭ്യമാക്കിയിട്ടുണ്ട്.

Read more topics: # ഭാരത് പേ, # BharatPe,

Related Articles

© 2025 Financial Views. All Rights Reserved