
എയര്‍ടെല്‍ എന്ന ടെലികോം ഭീമന്‍ കമ്പനിക്ക് ഒറ്റമാസം കൊണ്ട് നഷ്ടപ്പെട്ട ഉപഭോക്താക്കളുടെ എണ്ണം 5.7 കോടി. 2018 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 5.7 കോടി കോടി ഉപഭോക്താക്കളെയാണ് എയര്‍ടെല്ലിന് നഷ്ടമായത്. ട്രായുടെ കണക്കുകള്‍ പ്രകാരം 34.1 കോടിയോളം ഉപഭോക്താക്കളെയാണ് എയര്‍ടെല്ലിന് ഇല്ലാതായത്.
ഉപഭോക്താക്കളെ പിടിച്ച് നിര്‍ത്താന്‍ എയര്‍ടെല്‍ മികച്ച ഓഫറുകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ അതൊന്നും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ നമുക്ക് നല്‍കുന്ന സൂചന. മികച്ച ഓഫറുകള്‍ വിതരണം ചെയ്തിട്ടും എയര്‍ടെല്ലില്‍ നിന്ന് ഉപഭോക്താക്കള്‍ ഒഴിഞ്ഞു പോകുന്നത് കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്നതിന് കാരമായിട്ടുണ്ടെന്നാണ് വിവരം.
2018 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ച് 28.42കോടി ഉപയോക്താക്കളാണ് ഇന്ത്യയില്‍ എയര്‍ടെല്ലിനുള്ളത്. ഇനി ആകെ വരിക്കാരുടെ എണ്ണത്തിലും എയര്‍ടെല്ല് പിറകോട്ട് പോകുന്നതിന് കാരണായട്ടുണ്ട്. ജിയോയെ വെല്ലാനുള്ള ശേഷി എയര്‍ടെല്ലിന് ന്ടപ്പെട്ടുവെന്നാണ് വിലയിരുത്തില്‍.