ബയോകോണ്‍ ബയോളജിക്സ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഐപിഒ വിപണിയിലേക്ക്

March 01, 2022 |
|
News

                  ബയോകോണ്‍ ബയോളജിക്സ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഐപിഒ വിപണിയിലേക്ക്

ന്യൂഡല്‍ഹി: ബയോകോണിന്റെ അനുബന്ധ സ്ഥാപനമായ ബയോകോണ്‍ ബയോളജിക്സ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഫയല്‍ ചെയ്യുമെന്ന് എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ഷാ അറിയിച്ചു. 3.33 ബില്യണ്‍ ഡോളര്‍ വരുന്ന വിയാട്രിസ് ഇങ്കിന്റെ ബയോസിമിലര്‍ ബിസിനസ് ഏറ്റെടുക്കാനുള്ള കരാറില്‍ ബയോകോണ്‍ ഒപ്പുവെച്ചിരുന്നു.

ഫണ്ടിംഗിന്റെ അവസാന റൗണ്ടില്‍ ബയോളജിക്സ് ബിസിനസിന് 4.9 ബില്യണ്‍ ഡോളറായിരുന്നു മൂല്യമെന്നും വിയാട്രിസുമായുള്ള കരാറിലൂടെ അത് 8 ബില്യണ്‍ ഡോളറായി കുതിച്ചുയരുമെന്നും കിരണ്‍ മജുംദാര്‍ പറഞ്ഞു. വിയാട്രിസിനെ ഏറ്റെടുക്കുന്നതിലൂടെ ആഗോളതലത്തില്‍ ബയോസിമിലേഴ്സില്‍ ഒരു പ്രമുഖ കമ്പനിയാകാന്‍ ബയോകോണ്‍ ബയോളജിക്സിന് സാധിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും വലിയ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണി?ന്റെ ഉപസ്ഥാപനം ബയോകോണ്‍ ബയോളജിക്സ് 3.33 ബില്യണ്‍ യുഎസ് ഡോളറിന് (ഏകദേശം 24,990 കോടി രൂപ) വിയാട്രിസിന്റെ ബയോസിമിലര്‍ ബിസിനസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തില്‍ പൂര്‍ണ്ണമായും സംയോജിതമായ ഒരു സംരംഭം ആരംഭിക്കുന്നതിനായാണ് ഇരു കമ്പനികളും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടത്.

Related Articles

© 2025 Financial Views. All Rights Reserved