
ടോക്കിയോ: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്റെ മൂല്യം 20 ശതമാനം ഇടിഞ്ഞ് 6,300 ഡോളറിന് താഴെയായെന്ന് റിപ്പോര്‍ട്ട്. നേരിയ തിരിച്ചു വരവിന് ശേഷം ഒറ്റ ദിവസം കൊണ്ടാണ് ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്റെ മൂല്യം 20 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്. അതേസമയം ബിറ്റ് കോയിന്റെ മൂല്യത്തില്‍ 10 മാസത്തിനിടെ നേരിയ തിരിച്ചു വരവ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ബിറ്റ് സ്റ്റാമ്പ് എക്‌സ്‌ചേഞ്ചില്‍ 6,178 ഡോളറിന്റെ മൂല്യമാണ് രേഖപ്പെടുത്തിയിരുന്നത്. ഏകദേശം 21.6 ശതമാനം ഇടിവാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഇതിന് തൊട്ടു മുന്‍പുള്ള ദിവസം 7.8 ശതമാനം ഇടടിവ് രേഖപ്പെടുത്തി 7,266 ഡോളറിലായിരുന്നു ബിറ്റ് കോയിന്റെ മൂല്യമെത്തിയത്.