
റിയല്‍റ്റി ബിസിനസ് സംരംഭങ്ങളില്‍ നിന്ന് ഇന്ത്യാബുള്‍സ് വിടപറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ഓഹരിയില്‍ 39.5 ശതമാനം വില്‍കക്കുന്നതോടെ ഇന്ത്യാബുള്‍സ് ഗ്രൂപ്പ് റിയല്‍റ്റി ബിസിനസില്‍ നിന്നും പുറത്തേക്ക് പോകും. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബ്ലാക്ക്‌സ്റ്റോണിനും, എംബസ്സി ഗ്രൂപ്പ് ഉടമകള്‍ക്കുമാണ് ഇന്ത്യാ ബുള്‍സ് ചെയര്‍മാന്‍ സമീര്‍ ഗെഹ്‌ലോട്ട് ഓഹരി വില്‍ക്കുന്നത്.
2,700 കോടി രൂപയ്ക്കാണ് ഓഹരികള്‍ ഇടപാടുകള്‍ പൂര്‍ണമായും നടത്തുന്നത്. അതേസമയം ഓഹരികള്‍ വില്‍ക്കുന്നത് ഇന്ത്യാബുള്‍സ് ഗ്രൂപ്പ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് റിപ്പോര്‍ട്ട്. റിലയല്‍റ്റി ബിസിനിസില്‍ നിന്ന് പുറത്തുപോകുന്നതോടെ ഇന്ത്യാബുള്‍സ് പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുക ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയ്ക്കായിരിക്കും. ലക്ഷ്മി വിലാസ് ബാങ്കുമായി ലയിച്ച് ഫിനാന്‍ഷ്യല്‍ സേവന മേഖല കീഴക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യാബുള്‍സ്.