ബിഎംഡബ്ല്യു നാലാംപാദത്തില്‍ ലാഭം കൊയ്തു; 26 ശതമാനം വര്‍ധന; 2.03 ബില്യണ്‍ ഡോളര്‍ വരുമാനം; ലാഭത്തില്‍ 2019; കൊറോണയുടെ ഭീഷണിയില്‍ ആശങ്ക നിറഞ്ഞ 2020

March 14, 2020 |
|
News

                  ബിഎംഡബ്ല്യു നാലാംപാദത്തില്‍ ലാഭം കൊയ്തു;  26 ശതമാനം വര്‍ധന; 2.03 ബില്യണ്‍ ഡോളര്‍ വരുമാനം; ലാഭത്തില്‍ 2019; കൊറോണയുടെ ഭീഷണിയില്‍ ആശങ്ക നിറഞ്ഞ 2020

മുംബൈ: കൊറോണ വൈറസിന്റെ ആഘാതത്തില്‍ ആഗോള വിതരണ ശൃംഖലകള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങി ബിഎംഡബ്ല്യു. നിലവിലെ ആശങ്ക ജനിപ്പിക്കുന്ന വര്‍ഷത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാവായ ബിഎംഡബ്ല്യു  ആഢംബര-കാര്‍ വില്‍പ്പനയില്‍ ലാഭം വര്‍ദ്ധിപ്പിച്ചാണ് 2019 പൂര്‍ത്തിയാക്കിയത്. പലിശയ്ക്കും നികുതിക്കും മുമ്പുള്ള ഓട്ടോമോട്ടീവ് വരുമാനം നാലാം പാദത്തില്‍ 26 ശതമാനം ഉയര്‍ന്ന് 1.83 ബില്യണ്‍ യൂറോയായി (2.03 ബില്യണ്‍ ഡോളര്‍). ഉയര്‍ന്ന ആഡംബര വിഭാഗത്തിലുള്ള കൂടുതല്‍ വാഹനങ്ങള്‍ വിറ്റതിനാലാണ് ഈ കാലയളവില്‍ വില്‍പ്പന ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതെന്ന് മ്യൂണിച്ച് ആസ്ഥാനമായുള്ള കാര്‍ നിര്‍മാതാവ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ബിഎംഡബ്ല്യു തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍, 2020 ന്റെ ആദ്യ മൂന്ന് മാസങ്ങള്‍ കൊറോണ വൈറസിന്റെ രൂപത്തില്‍ പുതിയ തടസ്സം സൃഷ്ടിച്ചു. ഇത് വിപണികളും, ഫാക്ടറികളും, പ്രധാന ബിസിനസ്സ് ഇവന്റുകളും റദ്ദാക്കുന്നതിലേക്ക് നയിച്ചു. ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ ഏക വിപണിയായ ചൈനയിലെ കാര്‍ വില്‍പന ഫെബ്രുവരി ആദ്യ രണ്ടാഴ്ചയില്‍ തന്നെ നിര്‍ത്തിയിരുന്നു. മാര്‍ച്ച് 18 ന് നടക്കാനിരിക്കുന്ന വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ നിക്ഷേപകരെ അപ്ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞ് ബിഎംഡബ്ല്യു ഈ വര്‍ഷത്തെ പ്രവര്‍ത്തന ആശയങ്ങള്‍ പുറത്തുവിടാന്‍ തയാറായില്ല.

ചൈനീസ് കാര്‍ വിപണി എങ്ങനെ തിരിച്ചുവരവ് നടത്തും എന്നതിനെ ആശ്രയിച്ചിരിക്കും ബിഎംഡബ്ല്യുവിന്റെയും പ്രകടനം. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിക്കോളാസ് പീറ്റര്‍ കഴിഞ്ഞ മാസം ഈ മേഖലയിലെ വില്‍പ്പന വളര്‍ച്ച 5 ശതമാനം മുതല്‍ 10 ശതമാനം വരെയാകും എന്ന കമ്പനിയുടെ കാഴ്ചപ്പാടില്‍ ഉറച്ചുനിന്നു. ഫുള്‍ സൈസ് എക്‌സ് 7 എസ്യുവി, 8-സീരീസ് ലിമോസിന്‍ തുടങ്ങിയ ഉയര്‍ന്ന നിലവാരമുള്ള ആഢംബര മോഡലുകളുടെ കരുത്ത് കമ്പനിയ്ക്ക് ശക്തി നല്‍കുന്നതാണ്. ഇലക്ട്രിക്, സെല്‍ഫ് ഡ്രൈവിംഗ് കാറുകളിലേക്കുള്ള വ്യാപനത്തിന് ധനസമാഹരണത്തിന് 2022 ന്റെ അവസാനത്തോടെ 12 ബില്യണ്‍ യൂറോയിലധികം ചെലവ് കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് ബിഎംഡബ്ല്യു. ഉല്‍പാദനച്ചെലവ് കുറയ്ക്കുന്നതിനായി ചില മോഡലുകളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന വേരിയന്റുകളുടെ എണ്ണം ഇതിനകം കുറച്ചിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved