ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക നഷ്ടം കുറയുമെന്ന് റിപ്പോര്‍ട്ട്

April 10, 2019 |
|
News

                  ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക നഷ്ടം കുറയുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക നഷ്ടം 2019 സാമ്പത്തിക വര്‍ഷം കുറയുമെന്ന് റിപ്പോര്‍ട്ട്. ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായും, ബിഎസ്എന്‍എല്‍ ജീവനക്കാരെ നിയമിക്കുന്നതിലുള്ള പരിഷ്‌കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായുമാണ് സാമ്പത്തിക ബാധ്യത കുറയുമെന്ന വര്‍ത്തകള്‍ പുറത്തു വന്നിട്ടുള്ളത്. 8000കോടി  രൂപയുടെ സാമ്പത്തിക നഷ്ടമാണ് 2018 സാമ്പത്തിക വര്‍ഷം ബിഎസ്എന്‍എല്ലിന് ഉണ്ടായിരുന്നത്. 2019 സാമ്പത്തിക വര്‍ഷം  ഇത് 7500 കോടി രൂപയാക്കി കുറക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ പ്രതീക്ഷ.

ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക ബാധ്യത 2019 സാമ്പത്തിക വര്‍ഷം കുറയുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു. അതേസമയം  2018 മാര്‍ച്ച് മാസത്തില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 7992 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ബിഎസ്എന്‍എല്ലിന് ഉണ്ടായിട്ടുള്ളത്. 2017 മാര്‍ച്ച് മാസം ഇതേ കാലയളവില്‍ 4793 കോടി  രൂപയുടെ സാമ്പത്തിക നഷ്ടമാണ് ബിഎസ്എന്‍എല്ലിന് ഉണ്ടായിരുന്നത്. റിലയന്‍സിന്റെ ജിയോ അടക്കമുള്ള സ്വകാര്യ ടെലികോം കമ്പനികളുടെ കടന്നുവരവോടെയാണ് ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക ബാധ്യത പെരുകുന്നതിന് കാരണയതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved