
ന്യൂഡല്‍ഹി:രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ശക്തമായ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനും, കാര്‍ഷിക ഗ്രാമീണ മേഖലകളുടെ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റില്‍ പ്രധാന ലക്ഷ്യമായി വന്നിട്ടുള്ളത്. അതേസമയം ജീഎസ്ടി, നോട്ട് നിരോധനം മൂലം തകര്‍ന്നടിഞ്ഞ മേഖലകള്‍ക്ക് ബജറ്റില്‍ മുന്നോട്ട് വെച്ചിട്ടുള്ള പരിഹാര ക്രിയകള്‍ എന്തൊക്കെയാണെന്നാണ് സാമ്പത്തിക ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ജിഡിപി നിരക്കിനെ ബാധിച്ച കാര്‍ഷിക നിര്‍മ്മാണ മേഖലയ്ക്ക് ഏതൊക്കെ തരത്തിലുള്ള പദ്ധതികളാകും സര്‍ക്കാര്‍ മുന്നോട്ടുവെക്കുകയെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
അഞ്ച് ട്രില്യണ്‍ ഡോളര്‍ അസ്തിയുള്ള സമ്പദ് വ്യവ്‌സഥയ്ക്ക് ഊന്നല്‍ നല്‍കുമ്പഴും അന്താരാഷ്ട്ര തലത്തിലും, അഭ്യന്തര തലത്തിലും ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധന വെല്ലുവിളി തന്നെയാണ് ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പിലുള്ളത്. ഈ സാമ്പത്തിക വര്‍ഷം 3 ട്രില്യണ്‍ ഡോളറിലേക്ക് വളര്‍ച്ച കൈവരിക്കുമെന്നാണ് നിര്‍മ്മലയുടെ ബജറ്റിലുള്ള പ്രധാന പ്രഖ്യാപനം. 2014 ല്‍ 1.85ട്രില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്ന സമ്പദ് വ്യവസ്ഥ ഇപ്പോള്‍ 2.70 ട്രില്യണ്‍ ഡോളറിലേക്കെത്തി. സ്വകാര്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റില്‍ പൊതുമേഖലയ്ക്ക് വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത്. സ്വകാര്യ മേഖല ലാഭമുണ്ടാക്കുന്നത് തെറ്റല്ലെന്നാണ് സര്‍ക്കാര്‍ വാദം.
ബജറ്റില്‍ ഏകീകൃത വാടക പദ്ധതിയും, എംഎസ്ഇകളില്‍ പുതിയ വായ്പാ പദ്ധതിയും നടപ്പിലാക്കും. ഫിഷറിസ് മേഖലയുടെ ആധുനികി വത്കരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രത്യേക പദ്ധതിക്ക് ഈന്നല്‍ നല്‍കും. ഗ്രാമീണ മേഖലയില്‍ തൊഴില്‍ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും, രാജ്യത്തെ എല്ലാ വീടുകളിലും കുടിവെള്ളവും അടിസ്ഥാന സൗകര്യവും ലഭ്യമാക്കുതിനുള്ള പ്രത്യേക പദ്ധതികളും നടപ്പിലാക്കും. പ്രവാസികള്‍ക്കായി വിദേശ നിക്ഷേപ പോര്‍ട്ടിഫോളിയോ ഇന്‍ഷൂറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം മിീഡിയ, ഇന്‍ഷൂറന്‍സ് ഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപം സോഷ്യല്‍ സ്റ്റോക് എക്സ്ചേഞ്ച് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമാന്‍ അവതരിപ്പിക്കുന്നത്.