സമ്പദ് വ്യവസ്ഥയെ അടിമുടി മാറ്റിയെടുക്കാനുള്ള തയ്യാറെടുപ്പില്‍ ധനമന്ത്രി; അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യ മാറ്റുക ലക്ഷ്യം; ബജറ്റ് കമ്മി കുറക്കുക പ്രധാന ലക്ഷ്യം; ഇനിയുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുമെന്ന് വിലയിരുത്തല്‍

January 29, 2020 |
|
News

                  സമ്പദ് വ്യവസ്ഥയെ അടിമുടി മാറ്റിയെടുക്കാനുള്ള തയ്യാറെടുപ്പില്‍ ധനമന്ത്രി; അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യ മാറ്റുക ലക്ഷ്യം; ബജറ്റ് കമ്മി കുറക്കുക പ്രധാന ലക്ഷ്യം; ഇനിയുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ഫിബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഏറെ ആശങ്കകളാണ് ഉള്ളത്.  രാജ്യത്തെ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ ഗുരുതര പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.  2020-2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഏതെല്ലാം മേഖലകളില്‍ അഴിച്ചുപണികള്‍ നടത്തുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഇപ്പോള്‍ ഏറ്റവും വലിയ തളര്‍ച്ചയിലാണുള്ളത്. രാജ്യത്ത് പണപ്പെരുപ്പ സമ്മര്‍ദ്ദം ശക്തമായത് മൂലം കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  

2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലും, രണ്ടാം പാദത്തിലും വലിയ തളര്‍ച്ചയിലെത്തിയിട്ടുണ്ടെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഒന്നാം പാദത്തില്‍ രാജ്യത്തെ വളര്‍ച്ച നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.  അതേസമയം രണ്ടാം പാദത്തില്‍ ജൂലായ്-സൈപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.  വ്യവസായിക ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം തളര്‍ച്ചയിലേക്ക് നീങ്ങിയത് മൂലം തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കാന്‍ കാരണം.  

കോര്‍പ്പറേറ്റ് ടാക്‌സ് 25 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടും നിക്ഷേപ മേഖല വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. റിസര്‍വവ്വ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുമെല്ലാം സമ്പദ് വ്യവസ്ഥയില്‍ ആഴത്തില്‍ മുറിവുണ്ടായിട്ടുണ്ടെന്നാണ്് വിലയിരുത്തല്‍. മാത്രമല്ല നിക്ഷേപ മേഖലയില്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണവുമായി.  രാജ്യത്തെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് പോലും വലിയ തിരിച്ചടി നേരിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

കേന്ദ്രസര്‍ക്കാര്‍ പുറന്തുള്ള രാഷ്ട്രീയ അജണ്ടകള്‍ മൂലം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടു.  പ്രധാനമായും പൗരത്വ ഭേഗദതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ പ്രതിഫലിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  

നിലവില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആഗോള ധനകാര്യ സ്ഥപനങ്ങളും അന്താരാഷ്ട്ര നാണയനിധിയും വെട്ടിക്കുറച്ചിട്ടുണ്ട്.  അന്താരാഷ്ട്ര നാണയ നിധി നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.8 ശതമാനമായായിട്ടാണ് വെട്ടിക്കുറച്ചിട്ടുള്ളത്.  മാത്രമല്ല സര്‍ക്കാറിന്റെ വരുമാനത്തില്‍ 3 ലക്ഷം കോടി രൂപയോളം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം ഫിബ്രുവരി ഒന്നിന് അവരിപ്പിക്കുന്ന ബജറ്റില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും, സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുത്തുന്ന നടപടികളാകും പ്രധാനമായും സര്‍ക്കാര്‍ നടപ്പിലാക്കുക. റോഡ്,  റെയില്‍വെ, ഗ്രാമീണ മേഖയുടെ വികസനം തുടങ്ങിയവ വ്യാപിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ കൂടുതല്‍ തുക നീക്കിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.  

എന്നാല്‍ 2020-2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി 3.6 ശതമാനമായി  ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്. എന്നാല്‍ 2019-2020 സാമ്പത്തിക  വര്‍ഷത്തെ ബജറ്റ് കമ്മി 3.3 ശതമാനമായിരുന്നു കണക്കാക്കിയിരുന്നത്. അതേസമയം അടുത്ത അഞ്ച് വര്‍ഷത്തിനുള്ള ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍  തുക നിക്ഷേപം നടത്താനുള്ള പ്രഖ്യാപനവും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഒരു പക്ഷേ നടത്തിയേക്കാം. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥായക്കി മാറ്റുക എന്നതാണ് നിലവിലെ ലക്ഷ്യം. മാത്രമല്ല, ആഭ്യന്ത ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ വിവിധ ഉത്പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍  ഒരുപക്ഷേ തയ്യാറായേക്കും. 

Related Articles

© 2025 Financial Views. All Rights Reserved