
ന്യൂഡല്‍ഹി: പെട്രോള്‍ ലീറ്ററിന് രണ്ടര രൂപയും ഡീസല്‍ ലീറ്ററിന് നാലു രൂപയും അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്‍സ് സെസ് (എഐഡിസി) ഈടാക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശം. അതേസമയം എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ല. ഫ്രെബ്രുവരി രണ്ട് മുതല്‍ ഈ സെസ് പ്രാബല്യത്തില്‍ വരും.
ചില ഉല്‍പന്നങ്ങള്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്‍സ് സെസിന് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഇവ ഏര്‍പ്പെടുത്തുമ്പോള്‍ ഉപഭോക്താവിന് അധിക ബാധ്യത വരാതിരിക്കാനും ശ്രദ്ധപുലര്‍ത്തിയിട്ടുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ നിര്‍മല പറഞ്ഞു.
അതുപോലെ പ്രവാസികളുടെ ഇരട്ടി നികുതി പ്രശ്നം ഒഴിവാക്കുമെന്നും പ്രഖ്യാപനമുണ്ട്. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയില്‍ നിന്ന് 10 കോടിയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.