ബൈജു രവീന്ദ്രന്‍ മലയാളികളുടെ അഭിമാനമായി മാറുന്നു; ബില്യണിയര്‍ ക്ലബ്ലില്‍ ഇടംനേടി എജുക്കേഷന്‍ ആപ്പ് സ്ഥാപകന്റെ മുന്നേറ്റം

July 30, 2019 |
|
News

                  ബൈജു രവീന്ദ്രന്‍ മലയാളികളുടെ അഭിമാനമായി മാറുന്നു; ബില്യണിയര്‍ ക്ലബ്ലില്‍ ഇടംനേടി എജുക്കേഷന്‍ ആപ്പ് സ്ഥാപകന്റെ മുന്നേറ്റം

രാജ്യത്ത് ബൈജൂസ് ആപ്പും ബൈജു രവീന്ദ്രനും പുതിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ബൈജൂസ് രവീന്ദ്രന്റെ ബിസിനസ് തന്ത്രങ്ങള്‍ പുതിയ തരത്തില്‍ ഇന്ത്യന്‍ ബിസിനസ് രംഗത്ത് ചര്‍ച്ച ചെയ്യപ്പെടുകയുമാണ്. ബൈജൂസ് ആപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയില്‍ നിലയുറപ്പിച്ചതും അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ബൈജൂസ് ആപ്പ് കേരളത്തില്‍ നിക്ഷേപമിറക്കുമെന്ന വാര്‍ത്ത പരന്നതും വലിയ ചര്‍ച്ചകള്‍ക്ക് ബിസിനസ് ലോകത്ത് വഴി തുറന്നിരുന്നു. ഇപ്പോള്‍ ബൈജൂസ് ആപ്പില്‍ നിന്ന് മറ്റൊരു സന്തോഷ വാര്‍ത്തയും എത്തിയിരിക്കുന്നു. ഇപ്പോള്‍ ബൈജൂസ് ആപ്പിന്റെ സ്ഥാപകരിലൊരാളായ ബൗജൂസ് രവീന്ദ്രന്‍ ബില്യണിയര്‍ ക്ലബ്ലില്‍ ഇടം നേടിയിരിക്കുകയാണ് ബൈജൂസ് രവീന്ദ്രനെന്ന മലായളി യുവാവ്. 

100 കോടി ഡോളര്‍ അഥവാ 70000 കോടി രൂപ ആസ്തി വരെയുള്ള സ്വത്തുക്കളാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ കൈവശമുള്ളത്. എന്നാല്‍ ബൈജൂസ് ആപ്പിന്റെ പേരന്റ് കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഈയിടെ 570 കോടി ഡോളറിന്റെ നിക്ഷേപ സമാഹരണം നേടിയതോടെയാണ് ബൈജു രവീന്ദന്‍ അഇടം നേടിയിട്ടുള്ളത്. അമേരിക്കയിലടക്കം ആഗോള തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബൈജൂസ് ആപ്പ്. 

അടുത്തിടെ ബൈജൂസ് ആപ്പ് വന്‍തോതിലുള്ള നിക്ഷേപ സമാഹരണമാണ് നേടിയിട്ടുള്ളത്. ആഗോള തലത്തില്‍ കൂടുതല്‍ ഇടം നേടാനുള്‌ല ശ്രമത്തിന്റെ ഭാഗമായാണ് ബൈജൂസ് ആപ്പ് കൂടുതല്‍ തുക സമാഹരണം നടത്തുന്നത്. ബൈജൂസ് ആപ്പ് 150 മില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണം നടത്തിയതായി റിപ്പോര്‍ട്ട്. ബൈജൂസ് ആപ്പിന്റെ പ്രവര്‍ത്തനം അന്താരാഷ്ട്ര തലത്തിലേക്ക് കൂടുതല്‍ വികസിപ്പിക്കക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ തുക നിക്ഷേപത്തിലൂടെ സമാഹരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഖത്തറിന്റെ പ്രധാനപ്പെട്ട നിക്ഷേപ കമ്പനിയായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയാണ് (QIA) നിക്ഷേപത്തിന്റെ നേതൃ നിരയിലുള്ളത്. ജിസിസി രാഷ്ട്രങ്ങളിലും, അന്താരാഷ്ട്ര മേഖലയിലും ബൈജൂസ് ആപ്പിന്റെ പ്രവര്‍ത്തനം പുതിയ നിക്ഷേപ മാര്‍ഗത്തിലൂടെ ശക്തിപ്പെടുത്താന്‍ സാധിക്കും. 

അതേസമയം വിവിധ ഇന്‍വെസ്റ്റ്മെന്റ് കമ്പനികളുടെ പിന്തുണയോടെ ബൈജൂസ് എഡ്യുടെക് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയേക്കും. ഇന്ത്യയിലെ പ്രമുെഖ എഡ്യുടെകായ ബൈജൂസ് ആപ്പിന് ആഗോള തലത്തിലെ നിക്ഷേപ കമ്പനികളിുടെ ശക്തമായ പിന്തുണയാണ് ഇതിനകം നേടാന്‍ സാധ്യാമായിട്ടുള്ളത്. വരുമാനത്തിലിും, ലാഭത്തിലും വന്‍ നേട്ടമാണ് ബൈജൂസ് ആപ്പ് ഇതിനകം നേടിയട്ടുള്ളത്. 1430 കോടി രൂപയോളം വരുമാന നേട്ടമാണ്  ബൈജൂസ് ആപ്പ് ഇതിനകം സ്വന്തമാക്കിയിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved