അമേരിക്കയിലേക്ക് ചുവടുവെച്ച് ബൈജൂസ്; 500 മില്യണ്‍ ഡോളറിന് എപ്പികിനെ സ്വന്തമാക്കി

July 22, 2021 |
|
News

                  അമേരിക്കയിലേക്ക് ചുവടുവെച്ച് ബൈജൂസ്; 500 മില്യണ്‍ ഡോളറിന് എപ്പികിനെ സ്വന്തമാക്കി

അമേരിക്കയിലേക്ക് ചുവടുവെച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ബൈജൂസ്. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീഡിംഗ് പ്ലാറ്റ്‌ഫോം എപ്പികിനെയാണ് 500 മില്യണ്‍ ഡോളറിന് (ഏകദേശം 3,729.8 കോടി രൂപ) ബൈജൂസ് സ്വന്തമാക്കിയിട്ടുള്ളത്. പുതിയ ഇടപാടോടെ യുഎസ് വിപണിയിലുടനീളം കാല്‍പ്പാട് പതിപ്പിക്കാന്‍ ബൈജൂസിന് സാധിക്കും. ആകാശിനെ വാങ്ങിയ ശേഷം ബൈജുവിന്റെ രണ്ടാമത്തെ നീക്കമാണിത്.
 
എപ്പിക്കിന്റെ ഏറ്റവും പുതിയ ഇടപാടില്‍ രണ്ടും സ്റ്റോക്കും ഉള്‍പ്പെടുന്നുണ്ട്. വിദേശ വിപണിയില്‍ നിന്ന് 300 മില്യണ്‍ ഡോളര്‍ വരുമാനം ലക്ഷ്യത്തിലെത്താന്‍ ബൈജൂസ് ആപ്പിനെ ഈ നീക്കം സഹായിക്കും. എന്നാല്‍ കമ്പനി ബൈജൂസ് ഏറ്റെടുത്ത ശേഷവും സ്ഥാപകരായ കെവിന്‍ ഡൊണാഹ്യൂ, സുരേന്‍ മാര്‍ക്കോഷ്യന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് തുടരുകയും ചെയ്യും. 2019 ജനുവരിയില്‍ 120 മില്യണ്‍ ഡോളറിന് യുഎസ് ആസ്ഥാനമായുള്ള ഓസ്‌മോ അവാര്‍ഡ് നേടിയ ലേണിംഗ് ആപ്പ് യുഎസ്‌മോ വാങ്ങിയ ശേഷം യുഎസ് വിപണിയില്‍ ബൈജൂസ് നടത്തുന്ന രണ്ടാമത്തെ ഏറ്റെടുക്കല്‍ കൂടിയാണിത്.

'എപ്പികുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ആഗോളതലത്തില്‍ കുട്ടികള്‍ക്ക് ആകര്‍ഷകവും സംവേദനാത്മകവുമായ വായനയും പഠനാനുഭവങ്ങളും സൃഷ്ടിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കും. കൌതുകം വര്‍ദ്ധിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ പഠനവുമായി ഇഷ്ടത്തിലാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൌത്യം. എപ്പികും ഇതേ ലക്ഷ്യത്തോടെ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. കുട്ടികള്‍ക്ക് ആജീവനാന്ത പഠിതാക്കളാകാനുംം ഫലപ്രദമായ അനുഭവങ്ങള്‍ സൃഷ്ടിക്കാനും ഞങ്ങള്‍ക്ക് അവസരമുണ്ട്, 'ബൈജുവിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved